|    Jun 29 Thu, 2017 2:45 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഹിലരിയോ ട്രംപോ? ഇന്നറിയാം; ആദ്യഫലം ഇന്നലെ രാത്രിയോടെ പുറത്തുവന്നു തുടങ്ങി

Published : 9th November 2016 | Posted By: SMR

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഫലം ഇന്നലെ രാത്രിയോടെ പുറത്തുവരാന്‍ തുടങ്ങി. സമ്പൂര്‍ണ ഫലം ഇന്നറിയാം. ആദ്യം വോട്ടെടുപ്പ് അവസാനിച്ചത് കിഴക്കന്‍ തീരത്താണ്. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹിലരി ക്ലിന്റനും റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ ഡൊണാള്‍ഡ് ട്രംപുമാണ് നേര്‍ക്കുനേര്‍ മല്‍സരരംഗത്ത്.
അമേരിക്കയുടെ 240 വര്‍ഷത്തെ ചരിത്രത്തില്‍ ഒരു വനിത പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത് ഇതാദ്യമാണ്. ന്യൂയോര്‍ക്ക് സംസ്ഥാനത്തെ ചുപ്പാക്വയിലെ തന്റെ വസതിക്കടുത്തുള്ള എലമെന്ററി സ്‌കൂളിലാണ് ഹിലരി വോട്ട് ചെയ്തത്. താന്‍ അതീവ സന്തോഷവതിയാണെന്ന് ശേഷം അവര്‍ പറഞ്ഞു. ജയിക്കണമെങ്കില്‍ 270 ഇലക്ടറല്‍ കോളജ് വോട്ടുകള്‍ ലഭിക്കണം. രാജ്യം കണ്ടതില്‍ വച്ച് ഏറ്റവും രൂക്ഷവും മോശമായതുമായ പ്രചാരണമാണ് ഇരുസ്ഥാനാര്‍ഥികളും നടത്തിയത്. മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ ഭാര്യയും വിദേശകാര്യ സെക്രട്ടറിയുമായിരുന്ന ഹിലരിക്കാണ് സാധ്യത കല്‍പ്പിക്കുന്നത്.
തിങ്കളാഴ്ച പ്രാദേശിക സമയം ഒരുമണിക്കാണ് സ്ഥാനാര്‍ഥികളുടെ റാലികള്‍ സമാപിച്ചത്. അര്‍ധരാത്രിയില്‍ ന്യൂഹാംഷെയറിലെ ഡിക്‌സില്ലെ നഗരത്തില്‍ നടന്ന ആദ്യ വോട്ടെടുപ്പില്‍ ആകെയുള്ള എട്ടു വോട്ടുകളില്‍ നാലെണ്ണം ഹിലരിക്കും രണ്ടു വോട്ട് ട്രംപിനും ലഭിച്ചു. ഏറ്റവും ചെറിയ വോട്ടിങ് കേന്ദ്രമായ ഡിക്‌സില്ലെയിലെ ഫലമാണ് ആദ്യം പുറത്തുവന്നത്.
അരിസോണ, ഫ്‌ളോറിഡ, നവാദ, ന്യൂഹാംഷെയര്‍, നോര്‍ത്ത് കാരലൈന എന്നീ സംസ്ഥാനങ്ങളിലാണ് നിര്‍ണായക മല്‍സരങ്ങള്‍. 20 കോടി ജനങ്ങളാണ് രാജ്യത്തെ 45ാമത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പങ്കാളികളാവുന്നത്. കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ 17 റാലികളില്‍ സംസാരിച്ച ഹിലരിയും ട്രംപും തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ജയം നേരിയ വ്യത്യാസത്തിനാണെങ്കില്‍ അത് ചോദ്യം ചെയ്യുമെന്നും അവര്‍ വ്യക്തമാക്കി. പുതിയ പ്രസിഡന്റ് ജനുവരി 20ന് അധികാരമേല്‍ക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക