|    Jan 16 Mon, 2017 10:57 pm
FLASH NEWS

ഹിലരിയുടെ സ്ഥാനാര്‍ഥിത്വത്തിന് പിന്നില്‍ ജയലളിതയെന്ന് എഐഎഡിഎംകെ എംഎല്‍എ

Published : 3rd August 2016 | Posted By: mi.ptk

JJ-with-Hillary-Clinton

ചെന്നൈ:അമേരിക്കന്‍ പ്രസിഡന്റ്  സ്ഥാനത്തേയ്ക്ക് മത്സരിക്കാന്‍ ഹിലരി ക്ലിന്റണ്‍ തീരുമാനിച്ചതിന് പിന്നില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെന്ന് എഐഎഡിഎംകെ നിയമസഭാഗം. 2011ല്‍ ഹിലരിയും ജയലളിതയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയാണ് ഹിലരിയ്ക്ക് മത്സരിക്കാന്‍ പ്രചോദനമായതെന്നാണ് കൂനൂര്‍ എംഎല്‍എ എ രാമുവിന്റെ വാദം. ജയലളിതയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം വളരെ സന്തോഷത്തോടെയാണ് ഹിലരി മടങ്ങിയത്. അമ്മയുടെ ദൃഢനിശ്ചയത്തിലും പ്രേരണയിലുമാണ് ഹിലരി മുന്നോട്ട് പോകുന്നതെന്നും ആ കൂടിക്കാഴ്ചയുടെ ചരിത്ര പ്രാധാന്യം ഇന്ന് ലോകം ആഘോഷിക്കുകയാണെന്നും എംഎല്‍എ നിയമസഭയില്‍ പറഞ്ഞു. അമ്മയുടെ വ്യക്തിത്വം മനസിലാക്കിയ ഹിലരി അമ്മയ്ക്ക് ഇംഗ്ലീഷിലുള്ള പ്രാവീണ്യത്തില്‍ അത്ഭുതപ്പെട്ടുവെന്നും എംഎല്‍എ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 682 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക