|    Feb 26 Mon, 2018 9:14 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഹിലരിയുടെ വിദേശനയം മൂന്നാം ലോകയുദ്ധത്തിലേക്ക് നയിക്കും: ട്രംപ്

Published : 27th October 2016 | Posted By: SMR

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണിന്റെ സിറിയയിലെ നയം മൂന്നാം ലോകയുദ്ധത്തിന് വഴിയൊരുക്കുന്നതായിരിക്കുമെന്ന് റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്.
സിറിയയില്‍ ബശ്ശാറുല്‍ അസദിനെയല്ല മറിച്ച് ഐഎസിനെയാണ് യുഎസ് ലക്ഷ്യം വയ്‌ക്കേണ്ടതെന്നും ട്രംപ് പറഞ്ഞു. സിറിയയെ വ്യോമവിരുദ്ധ മേഖലയായി പ്രഖ്യാപിക്കാനാണ് ഹിലരി മുന്നോട്ടു വച്ച നയം. സ്ഥാനാര്‍ഥിത്വത്തിന് പിന്തുണ നല്‍കാത്തതിന്റെ പേരില്‍ റിപബ്ലിക്കന്‍ പാര്‍ട്ടിയെയും ട്രംപ് വിമര്‍ശിച്ചു. തന്നെ പാര്‍ട്ടി പിന്തുണച്ചിരുന്നെങ്കില്‍ ഹിലരിയോട് പരാജയപ്പെടുന്ന അവസ്ഥയുണ്ടാവില്ലായിരുന്നു. സിറിയയില്‍ യുദ്ധത്തിലേര്‍പ്പെട്ടതിലൂടെ സിറിയയോടു മാത്രമല്ല; റഷ്യയോടും ഇറാനോടുമാണ് യുഎസ് യുദ്ധം ചെയ്യുന്നത്. പ്രസിഡന്റ് ബറാക് ഒബാമ ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ദുതെര്‍തേയുമായുള്ള ബന്ധം വഷളാക്കിയെന്നും ട്രംപ് പറഞ്ഞു. റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനെതിരേ ഹിലരി ആരോപണങ്ങള്‍ ഉന്നയിക്കുന്നു. തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ ഹിലരിക്ക് റഷ്യയുമായുള്ള നയതന്ത്ര ചര്‍ച്ചകള്‍ക്ക് എങ്ങനെ സാധിക്കുമെന്നും ട്രംപ് ചോദിച്ചു.
ട്രംപിന്റെ ആരോപണം ഹിലരിയുടെ പ്രചാരണവിഭാഗം തള്ളി. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെയും റിപബ്ലിക്കന്‍ പാര്‍ട്ടിയുടെയും സുരക്ഷാവിദഗ്ധര്‍ ട്രംപ് നേതാവാവാന്‍ യോഗ്യനല്ലെന്ന് നേരത്തേ വ്യക്തമാക്കിയതാണെന്നും ഹിലരിയുടെ ഓഫീസ് വൃത്തങ്ങള്‍ പറഞ്ഞു.
അതിനിടെ ട്രംപിനെതിരേ വീണ്ടും ലൈംഗികാരോപണം. 1988-95 കാലഘട്ടത്തില്‍ പ്രായപൂര്‍ത്തിയാവാത്ത മോഡലുകളെ മയക്കുമരുന്ന് കുത്തിവച്ച് പീഡിപ്പിച്ചെന്നാണ് ആരോപണം. 14 മുതല്‍ 24 വരെ പ്രായമുള്ള പെണ്‍കുട്ടികളെ മയക്കുമരുന്നു കുത്തിവച്ച് ട്രംപ് ലൈംഗിക പാര്‍ട്ടികള്‍ക്കായി ഉപയോഗിച്ചുവെന്നാണ് വാര്‍ത്ത. പാര്‍ട്ടിയില്‍ പങ്കാളിയായെന്ന് അവകാശപ്പെടുന്ന സ്ത്രീയെ ഉദ്ധരിച്ച ഡെയ്‌ലി ബീസ്റ്റ് ആണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss