|    Jul 26 Wed, 2017 2:24 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഹിലരിക്ക് 70 നൊബേല്‍ പുരസ്‌കാര ജേതാക്കളുടെ പിന്തുണ

Published : 20th October 2016 | Posted By: SMR

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തിരെഞ്ഞടുപ്പിലെ റിപബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണ് പിന്തുണയുമായി 70 നൊബേല്‍ പുരസ്‌കാര ജേതാക്കള്‍.
ഭരണഘടന അനുസൃതമാക്കിയുള്ള സര്‍ക്കാരിനും ജനങ്ങളുടെ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനും ഹിലരി അധികാരത്തില്‍ വരേണ്ടത് അത്യാവശ്യമാണെന്നാണ് ഇവരുടെ നിലപാട്. ശാസ്ത്രം, വൈദ്യശാസ്ത്രം, സാമ്പത്തികം എന്നീ മേഖലകളില്‍ നൊബേല്‍ പുരസ്‌കാരം നേടിയ സംഘം ഹിലരിയെ പിന്തുണച്ചുകൊണ്ടുള്ള കത്തില്‍ ഒപ്പുവച്ചു. ലോകം പ്രതിസന്ധി നേരിടുമ്പോഴും ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും നിക്ഷേപം നടത്തണമെന്ന് അറിവുള്ളയാളാണ് ഹിലരിയെന്ന് അവര്‍ പറഞ്ഞു.
റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെക്കുറിച്ച് കത്തില്‍ പ്രതിപാദിക്കുന്നില്ല. എന്നാല്‍ ശാസ്ത്രത്തെക്കുറിച്ച്  ധാരണയില്ലാത്ത ഒരാള്‍ ഭരണത്തിലെത്തിയാല്‍ യുഎസിന്റെ ദേശീയ സുരക്ഷയെയും രാജ്യത്തിന്റെ സല്‍ കീര്‍ത്തിയെയും ബാധിക്കുമെന്ന് കത്തില്‍ പറയുന്നു. പ്രമുഖ രസതന്ത്ര നൊബേല്‍ ജേതാവ് പീറ്റര്‍ അഗ്രേ, സാമ്പത്തികവിദഗ്ധന്‍ റോബര്‍ട്ട് ജെ ഷില്ലെര്‍, ഭൗതികശാസ്ത്രജ്ഞന്‍ റോബര്‍ട്ട് വൂഡ്രോ വില്‍സണ്‍ എന്നിവരും കത്തില്‍ ഒപ്പുവച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക