|    Oct 20 Fri, 2017 6:26 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഹിലരിക്ക് മെഗ് വൈറ്റ്മാന്റെ പിന്തുണ

Published : 5th August 2016 | Posted By: SMR

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റന് റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ ദാതാവും എച്ച്പി എന്റര്‍പ്രൈസിന്റെ സിഇഒയുമായ മെഗ് വൈറ്റ്മാന്റെ പിന്തുണ. റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെ തഴയണമെന്ന് റിപബ്ലിക്കന്‍ പാര്‍ട്ടിക്കാരോട് അവര്‍ ആവശ്യപ്പെടുകയും ചെയ്തു. റിപബ്ലിക്കന്‍ പാര്‍ട്ടിയെക്കുറിച്ച് അഭിമാനിക്കുന്ന എനിക്ക് ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ അത് സാധ്യമല്ല. വംശീയവിദ്വേഷം പ്രോല്‍സാഹിപ്പിക്കുന്ന ഒരു നേതാവിനോട് യോജിക്കാനാവില്ല. ട്രംപിന്റെ നിലപാടുകള്‍ ഒരു പ്രസിഡന്റിന് ആവശ്യമായ കാര്യപ്രാപ്തിയോ കാര്യങ്ങള്‍ ഗ്രഹിക്കാന്‍ ശേഷിയോ അദ്ദേഹത്തിന് ഇല്ലെന്ന് വ്യക്തമാക്കുന്നതാണ്. അതിനാലാണ് ഹിലരിയെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചത്- വൈറ്റ്മാന്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക