|    Nov 23 Thu, 2017 3:03 pm
FLASH NEWS
Home   >  News now   >  

ഇഞ്ചോടിഞ്ച് പോരാട്ടം, യു എസ് ട്രംപിന്

Published : 9th November 2016 | Posted By: G.A.G

trump


വാഷിങ്ടണ്‍: റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മണിക്കൂറുകള്‍ക്കുള്ളില്‍ ലീഡുകള്‍ മാറിമറിഞ്ഞ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ തിരഞ്ഞെടുപ്പു ഫലം ട്രംപിന് അനുകൂലമാവുകയായിരുന്നു.
പുതിയ പ്രസിഡന്റ്ായി ട്രംപ് ജനുവരി 20ന് അധികാരമേല്‍ക്കും.

270 ഇലക്ടറല്‍ വോട്ടുകളാണ് പ്രസിഡന്റ് സ്ഥാനം ഉറപ്പിക്കാന്‍ ആവശ്യം.

289 ഇലക്ടറല്‍ വോട്ടുകള്‍ ട്രംപിന് ലഭിച്ചപ്പോള്‍ 218 വോട്ടുകള്‍ മാത്രമാണ് ഹിലരിക്ക് ലഭിച്ചത്.

നിര്‍ണായകമാകുമെന്ന് കരുതപ്പെട്ട സംസ്ഥാനങ്ങളിലെല്ലാം ട്രംപിന്  മുന്നേറ്റം.


ഫ്‌ളോറിഡയും നോര്‍ത്ത് കരോലിനയുമടക്കമുള്ള സംസ്ഥാനങ്ങള്‍ ട്രംപിന് അനുകൂലം


കാലിഫോര്‍ണിയ ഹിലരി നേടി


ഇല്ലിനോയി, ന്യൂജേഴ്‌സി, മസാച്യുസെറ്റ്‌സ്, മേരിലാന്‍ഡ് ന്യൂയോര്‍ക്ക്, റോഡ് ഐലന്‍ഡ്, ഡെലവെയര്‍, ഡിസ്ട്രിക്ട് ഓഫ് കൊളംബിയ എന്നിവിടങ്ങളില്‍ ഹില്ലരി വിജയിച്ചു


കെന്റക്കി, ഇന്ത്യാന, വെസ്റ്റ് വെര്‍ജീനിയ, സൗത്ത് കരോളിന, അലബാമ, സൗത്ത് ഡക്കോട്ട എന്നിവിടങ്ങള്‍ ട്രംപിനൊപ്പം


വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ ട്രംപാണ് മുന്നിട്ടു നിന്നത്. പിന്നീടത് ഹിലരിക്ക്് അനുകൂലമായെങ്കിലും വൈകാതെ ട്രംപ് മേല്‍ക്കൈ തിരിച്ചുപിടിച്ചു.


50 സംസ്ഥാനങ്ങളിലെ 538 ഇലക്ടര്‍മാരാണ് ജയം തീരുമാനിക്കുന്നത്.

 

 

 

 

 

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക