|    Sep 26 Tue, 2017 10:02 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഹിലരിക്ക് ട്രംപിനെക്കാള്‍ 15 ശതമാനം അധികം പിന്തുണ

Published : 6th August 2016 | Posted By: SMR

വാഷിങ്ടണ്‍: ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണ് എതിരാളി റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ ഡൊണാള്‍ഡ് ട്രംപിനെക്കാള്‍ 15 ശതമാനം കൂടുതല്‍ പിന്തുണയെന്ന് അഭിപ്രായ സര്‍വേ ഫലം. രാജ്യത്തെ 48 ശതമാനം വോട്ടര്‍മാര്‍ ഹിലരിയെയും 33 ശതമാനം ട്രംപിനെയും പിന്തുണയ്ക്കുന്നതായി ഇന്നലെ പുറത്തുവിട്ട സര്‍വേ ഫലത്തില്‍ പറയുന്നു. കഴിഞ്ഞമാസത്തെ സര്‍വേ ഫലത്തില്‍ ഹിലരിക്ക് 42 ശതമാനമായിരുന്നു പിന്തുണ.
ട്രംപിന് 39 ശതമാനവും. വാള്‍സ്ട്രീറ്റ് ജേണലും എന്‍ബിസി ന്യൂസും പുറത്തുവിട്ട മറ്റൊരു സര്‍വേ ഹിലരിക്ക് ട്രംപിനെക്കാള്‍ ഒമ്പതു ശതമാനം പിന്തുണ അധികമായി ലഭിക്കുമെന്നു പറയുന്നു.
മക്ക്ലാറ്റ്ചി മാരിസ്റ്റിന്റെ പുതിയ സര്‍വേ പ്രകാരം സ്ത്രീകളില്‍ 51 ശതമാനം ഹിലരിയെയും 39 ശതമാനം ട്രംപിനെയും പിന്തുണയ്ക്കുന്നു. കറുത്ത വര്‍ഗക്കാരില്‍ 91 ശതമാനം പേര്‍ ഹിലരിയെയും ഒരു ശതമാനം ട്രംപിനെയും പിന്തുണയ്ക്കുന്നു. വെളുത്ത വര്‍ഗക്കാരല്ലാത്ത വോട്ടര്‍മാരില്‍ 69 ശതമാനത്തിന്റെ പിന്തുണ ഹിലരിക്കാണ്. ട്രംപിനെ പിന്തുണയ്ക്കുന്നവര്‍ 17 ശതമാനവും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക