|    Jan 21 Sat, 2017 5:43 am
FLASH NEWS

ഹിറ്റ്‌ലറോട് സ്വയം ഉപമിച്ച് ദുതെര്‍തേ

Published : 1st October 2016 | Posted By: SMR

rodrigo-duterte-01

മനില: ജര്‍മനിയിലെ നാസി ഏകാധിപതി ഹിറ്റ്‌ലറോട് സ്വയം താരതമ്യംചെയ്ത് ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ദുതെര്‍തേ.
നാസി ജര്‍മനിയില്‍ ജൂതരെ കൂട്ടക്കൊല ചെയ്തപോലെ മയക്കുമരുന്നിനടിമപ്പെട്ടവരെ കൊലപ്പെടുത്തുന്നതു തനിക്കു സന്തോഷമുള്ള കാര്യമാണെന്നു ദുതെര്‍തേ അഭിപ്രായപ്പെട്ടു. ഹിറ്റ്‌ലര്‍ മൂന്നു ദശലക്ഷം ജൂതന്‍മാരെയാണു കൊലപ്പെടുത്തിയത്. ഇവിടെ മൂന്നു ദശലക്ഷത്തോളം മയക്കുമരുന്ന് അടിമകളാണുള്ളത്. അവരെ കശാപ്പുചെയ്യുന്നതു തനിക്കു സന്തോഷമുള്ള കാര്യമാണ് – ദുതെര്‍തേ പറഞ്ഞു.
വിയറ്റ്‌നാം സന്ദര്‍ശനം കഴിഞ്ഞു സ്വദേശമായ ദവാവോ നഗരത്തിലെത്തിയപ്പോഴാണു ദുതെര്‍തേയുടെ അഭിപ്രായപ്രകടനം. ജര്‍മനിക്ക് ഹിറ്റ്‌ലറുണ്ടായിരുന്നെങ്കില്‍ ഫിലിപ്പീന്‍സിന്… എന്നു പറഞ്ഞ് ദുതെര്‍തേ തന്നെക്കുറിച്ച് സൂചിപ്പിച്ചതായി വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.
താന്‍ ലക്ഷ്യംവയ്ക്കുന്നവരെല്ലാം കുറ്റവാളികളാണെന്നും അവരെ ഇല്ലാതാക്കിയാല്‍ മയക്കുമരുന്ന് പ്രശ്‌നം അവസാനിപ്പിക്കാമെന്നും ദുതെര്‍തേ പറഞ്ഞു. ഈ വര്‍ഷം ജൂണില്‍ പ്രസിഡന്റായി ദുതെര്‍തേ സ്ഥാനമേറ്റശേഷം 3,500പേരാണ് ഫിലിപ്പീന്‍സ് പോലിസിന്റെ മയക്കുമരുന്ന് വേട്ടയില്‍ കൊല്ലപ്പെട്ടത്.
ദുതെര്‍തേയുടെ മയക്കുമരുന്ന് വേട്ടയ്‌ക്കെതിരേ യുഎന്നും യൂറോപ്യന്‍ യൂനിയനും കത്തോലിക്കാ സഭയും യുഎസ് അടക്കമുള്ള രാജ്യങ്ങളും മനുഷ്യാവകാശ സംഘടനകളും വിമര്‍ശനമുന്നയിച്ചിരുന്നു. എന്നാല്‍ ഇത്തരം വിമര്‍ശനങ്ങളോടു പ്രകോപനപരമായ ഭാഷയിലാണ് ദുതെര്‍തേ പ്രതികരിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 175 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക