|    Dec 16 Sat, 2017 6:39 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഹിരോഷിമാ വാര്‍ഷികം ആചരിച്ചു

Published : 7th August 2016 | Posted By: SMR

ഹിരോഷിമ: ഹിരോഷിമയിലെ യുഎസ് അണുബോംബാക്രമണത്തിന്റെ 71ാം വാര്‍ഷികം ആചരിച്ചു. ജപ്പാനിലെ പശ്ചിമ നഗരമായ ഹിരോഷിമയില്‍ നടന്ന അനുസ്മരണച്ചടങ്ങില്‍ ബോംബാക്രമണത്തെ അതിജീവിച്ചവരടക്കം 50,000ഓളം പേര്‍ പങ്കെടുത്തു.
1945 ആഗസ്ത് 6ന് യുഎസ് യുദ്ധവിമാനം നഗരത്തില്‍ അണുബോംബ് വര്‍ഷിച്ച സമയമായ രാവിലെ 8.15ന് ഹിരോഷിമ ദുരന്ത സ്മാരകത്തില്‍ സമാധാനത്തിനായുള്ള മണി മുഴക്കി. അണ്വായുധങ്ങള്‍ ഉപേക്ഷിക്കാന്‍ ലോകരാജ്യങ്ങളോടാവശ്യപ്പെടുന്നതായി ഹിരോഷിമ മേയര്‍ കാസുമി മത്‌സുയി വാര്‍ഷികാചരണച്ചടങ്ങില്‍ സംസാരിക്കവേ പറഞ്ഞു. 1945 ആഗസ്ത് 6ന് ഹിരോഷിമയിലും 9ന് നാഗസാക്കിയിലുമായി യുഎസ് നടത്തിയ അണുബോംബാക്രമണങ്ങളില്‍ ഒന്നര ലക്ഷത്തോളം പേരാണ് കൊല്ലപ്പെട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss