|    Feb 25 Sun, 2018 7:27 am

ഹിമായത്തിന് നൂറ്: നൂറ് പട്ടങ്ങളുമായി വിദ്യാര്‍ഥികള്‍

Published : 7th February 2018 | Posted By: kasim kzm

കോഴിക്കോട്: ഹിമായത്തുല്‍ ഇസ്‌ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പിന്നിട്ട നൂറ് ആണ്ടുകള്‍ക്ക് നൂറ് പട്ടങ്ങള്‍ വാനിലുയര്‍ന്നു. ഈ മാസം പത്തിന് ജനശതാബ്ദി ആഘോഷ സമാപനത്തിന്റെ വിളംബരമായാണ് പട്ടങ്ങള്‍ പറത്തിയത്.
വണ്‍ ഇന്ത്യ കൈറ്റ് ടീമുമായി സഹകരിച്ച് കോഴിക്കോട് കടപ്പുറത്ത് നടത്തിയ പട്ടം പറത്തല്‍ മലയാള മനോരമ മുന്‍ റസിഡന്റ് എഡിറ്റര്‍ കെ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. മാനേജര്‍ കെ ഹസന്‍കോയ അധ്യക്ഷത വഹിച്ചു. അബ്ദുല്ല മാളിയേക്കല്‍ (വണ്‍ ഇന്ത്യ കൈറ്റ്) മുഖ്യ ഭാഷണം നടത്തി.
ഹെഡ്മാസ്റ്റര്‍ വി കെ ഫൈസല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. പിടിഎ പ്രസിഡന്റ് ഷാജി ക്രൈഫ്, ഹാഷിം കടിക്കലകം (കൈറ്റ് ടീം ക്യാപ്റ്റന്‍) സി ടി ഇല്‍യാസ്, പി ഫൈസല്‍, ടി പി മുഹമ്മദ് ബഷീര്‍, പി മമ്മദ്‌കോയ, പികെവി അബ്ദുല്‍ അസീസ്, പ്രിന്‍സിപ്പല്‍ പി കെ അബ്ദുനാസിര്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss