|    May 23 Wed, 2018 1:06 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

‘ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തും’

Published : 11th December 2017 | Posted By: kasim kzm

കോട്ടയം: ഹിമാചല്‍പ്രദേശി ല്‍ കോ ണ്‍ഗ്രസ് അധികാരം നിലനിര്‍ത്തുമെന്ന്് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വീര്‍ഭദ്രസിങ്. കോണ്‍ഗ്രസ്സിന്റെ ജനകീയ അടിത്തറ അവിടെ പ്രബലമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. കോട്ടയം പള്ളം ആത്രേയ ആയുര്‍വേദ റിസോര്‍ട്ടില്‍ 10 ദിവസത്തെ ചികില്‍സയ്ക്കു ശേഷം മടങ്ങും മുമ്പ് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ഹിമാചല്‍ മുഖ്യമന്ത്രി. ഹിമാചലില്‍ തിരിച്ചു വരുമെന്നു ബിജെപിയും അവകാശപ്പെടുന്നുണ്ട്. അവര്‍ക്ക് അങ്ങനെ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാല്‍, ഹിമാചലിലെ കോണ്‍ഗ്രസ് പാര്‍ട്ടി അധികാരത്തില്‍ തുടരുമെന്ന ശുഭാപ്തി വിശ്വാസമുണ്ട്്. ഹിമാചലില്‍ ഒരു സീറ്റില്‍ കോണ്‍ഗ്രസ് പാര്‍ട്ടി സിപിഎം സ്ഥാനാര്‍ഥിയെ പിന്‍തുണയ്ക്കുന്നുണ്ട്. ദേശീയ രാഷ്ട്രീയത്തില്‍ സിപിഎം ബിജെപിയേക്കാള്‍ അടുത്തു നില്‍ക്കുന്നത് കോണ്‍ഗ്രസ്സുമായാണ്. അതുകൊണ്ടു തന്നെ കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും തമ്മിലുള്ള സഖ്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss