|    Aug 14 Tue, 2018 9:10 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഹിമാചല്‍ പോലിസ് 200 രൂപയില്‍ അധികം കൈവശം വയ്ക്കരുത്

Published : 12th August 2018 | Posted By: kasim kzm

സിംല: ചെക് പോയിന്റുകളില്‍ (പരിശോധനാ കേന്ദ്രങ്ങളില്‍) ഡ്യൂട്ടിയിലുള്ള പോലിസുകാര്‍ 200 രൂപയിലധികം കൈവശം വയ്ക്കരുതെന്ന ഉത്തരവുമായി ഹിമാചല്‍ പോലിസ്. അഴിമതി തടയുകയെന്ന ലക്ഷ്യത്തോടെ ചെക് പോയിന്റുകളിലെ ഉദ്യോഗസ്ഥര്‍ക്ക് ഉന ജില്ലാ പോലിസ് മേധാവി ദിവാകര്‍ ശര്‍മയാണ് നിര്‍ദേശം നല്‍കിയത്. കൈക്കൂലിക്കേസില്‍ ഉള്‍പ്പെടുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിരന്തരമായി പോലിസ് ഉദ്യോഗസ്ഥര്‍, പ്രത്യേകിച്ച് പരിശോധനാ കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നുണ്ടെന്ന പരാതി ഉയര്‍ന്നതിനാലാണ് നടപടിയെന്ന് ദിവാകര്‍ ശര്‍മ പറഞ്ഞു. ഇത്തരത്തില്‍ പ്രധാനമായും പഞ്ചാബില്‍ നിന്ന് ഉള്‍പ്പെടെ എത്തുന്ന തീര്‍ത്ഥാടകരോടാണ് കൈക്കൂലി ആവശ്യപ്പെടുന്നതെന്നും ശര്‍മ പറഞ്ഞു. സംസ്ഥാനത്തെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളായ ജാവല്‍ജി, ചിന്ത് പുര്‍നി, കാഗ്ര ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളിലേക്കു പഞ്ചാബില്‍ നിന്നുള്ള ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ ഈ ജില്ലയിലൂടെയാണ് സംസ്ഥാനത്തേക്ക് പ്രവേശിക്കുന്നത്. ഉത്തരവ് ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു.
പരിശോധനാ കേന്ദ്രങ്ങളില്‍ ജോലിയിലുള്ള പോലിസ് ഉദ്യോഗസ്ഥര്‍ 200 രൂപയില്‍ കൂടുതല്‍ കൈവശം വയ്‌ക്കേണ്ടി വന്നാല്‍ സ്റ്റേഷനിലെ ഡയറിയില്‍ കൃത്യമായ തുകയടക്കം രേഖപ്പെടുത്തണമെന്നും ജില്ലാ പോലിസ് മേധാവി അറിയിച്ചു. ജില്ലയിലെ മുബാറക്പൂര്‍ മേഖലയിലെ മാര്‍ച്ച് 28ന് കൈക്കൂലി വാങ്ങിയ അഞ്ചു പോലിസ് ഉദ്യോഗസ്ഥരെ ജില്ലാ മേധാവി സസ്‌പെന്റ് ചെയ്തിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss