|    Dec 14 Fri, 2018 10:38 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഹിമാചല്‍പ്രദേശ് ജനപ്രതിനിധികള്‍ കിലയില്‍

Published : 24th November 2018 | Posted By: kasim kzm

മുളംകുന്നത്തുകാവ്: കേരളത്തിലെ പഞ്ചായത്തീരാജ് സംവിധാനത്തെക്കുറിച്ചും വികേന്ദ്രീകൃതാസൂത്രണത്തെക്കുറിച്ചും നേരില്‍ കണ്ട് വിലയിരുത്തുന്നതിനും പഠിക്കുന്നതിനുമായി ഹിമാചല്‍പ്രദേശില്‍നിന്നുള്ള 30 അംഗ സംഘം കിലയിലെത്തി.
ചാമ്പ ജില്ലയിലെ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് അധ്യക്ഷന്‍മാരും ഉദ്യോഗസ്ഥരുമാണ് സംഘത്തിലുള്ളത്. കിലയില്‍ ഇവര്‍ക്കു സംഘടിപ്പിച്ച നാലുദിവസത്തെ പരിശീലനപരിപാടി ഡയറക്ടര്‍ ഡോ. ജോയ് ഇളമണ്‍ ഉദ്ഘാടനം ചെയ്തു. സെക്ഷന്‍ ഓഫി സര്‍ കെ ബാബു, കോ-ഓഡിനേറ്റര്‍ മായാശശിധരന്‍ സംസാരിച്ചു. കേരളത്തിലെ ജനാധിപത്യ വികേന്ദ്രീകൃതാസൂത്രണം, പഞ്ചായത്തുകളുടെ പ്രവര്‍ത്തനം, പങ്കാളിത്ത ആസൂത്രണം, ശിശുസൗഹൃദ പ്രാദേശിക സര്‍ക്കാരുക ള്‍, കുടുംബശ്രീ പ്രവര്‍ത്തനവും ഗ്രാമപ്പഞ്ചായത്തുകളും തുടങ്ങിയ വിഷയങ്ങളിലായിരുന്നു പരിശീലനം.
കില അസോഷ്യേറ്റ് പ്രഫസര്‍ മാരായ ഡോ. ജെ ബി രാജന്‍, ഡോ. പീറ്റര്‍ എം രാജ്, എക്സ്റ്റന്‍ഷന്‍ ഫാക്കല്‍റ്റി എം ജി കാളിദാസന്‍ നേതൃത്വം നല്‍കി. ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്ത്, പാറളം ഗ്രാമപ്പഞ്ചായത്ത്, ആലപ്പുഴ ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന സംഘം അവിടങ്ങളിലെ വികസനപ്രവര്‍ത്തനം നേരില്‍ കാണുകയും ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തുകയും ചെയ്യും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss