|    May 24 Thu, 2018 12:03 pm
Home   >  Todays Paper  >  page 7  >  

ഹിമാചലില്‍ ബസ് നദിയില്‍ വീണ് 18 മരണം

Published : 6th November 2016 | Posted By: SMR

മണ്ഡി: ഹിമാചല്‍പ്രദേശിലെ മണ്ഡി ജില്ലയില്‍ സ്വാകാര്യ ബസ് നദിയില്‍ വീണ് 18 പേര്‍ മരിച്ചു. 24 പേര്‍ക്ക് പരിക്കേറ്റു. മണാലിയില്‍നിന്ന് കുല്ലുവിലേക്കു വരുകയായിരുന്ന ബസ്സില്‍ 40ലേറെ യാത്രക്കാരുണ്ടായിരുന്നു. മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തില്‍ ബസ് നിയന്ത്രണം തെറ്റി നദിയില്‍ പതിക്കുകയായിരുന്നുവെന്ന് പോലിസ് അറിയിച്ചു. 14 പേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. മൂന്നുപേര്‍ മണ്ഡി ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മറ്റൊരു യാത്രക്കാരന്‍ ഷിംല മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുന്ന വഴിയാണ് മരിച്ചത്. യാത്രക്കാര്‍ നദിയില്‍ ഒഴുകിപ്പോവാന്‍ സാധ്യതയില്ലെങ്കിലും മുങ്ങല്‍ വിദഗ്ധര്‍ തിരച്ചില്‍ നടത്തുന്നുണ്ട്. മരിച്ചവര്‍ക്ക് അടിയന്തര സഹായമായി 15,000 രൂപ നല്‍കിയെന്ന് മണ്ഡി സബ്ഡിവിഷനല്‍ മജിസ്‌ട്രേറ്റ് അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാലുലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 25,000 രൂപയും നല്‍കുമെന്ന് ഗതാഗതമന്ത്രി ജി എസ് ബാലി പറഞ്ഞു

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss