|    Oct 22 Mon, 2018 3:09 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഹിമാചലില്‍ പ്രചാരണം തീര്‍ന്നു ; വോട്ടെടുപ്പ് നാളെ

Published : 8th November 2017 | Posted By: fsq

 

ഷിംല: ഹിമാചല്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം ഇന്നലെ അവസാനിച്ചു. നാളെയാണു വോട്ടെടുപ്പ്. കോണ്‍ഗ്രസും ബിജെപിയുമാണ് മുഖ്യ എതിരാളികള്‍. വീര്‍ഭദ്ര സിങാണ് കോണ്‍ഗ്രസ്സിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി പ്രേംകുമാര്‍ ധുമലുമാണ്. ബിജെപി പ്രചാരണത്തിനു ചുക്കാന്‍ പിടിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു. ആരോപണ പ്രത്യാരോപണങ്ങള്‍ കൊണ്ട് മുഖരിതമായിരുന്നു പ്രചാരണം. കോണ്‍ഗ്രസ്സിലെ ആഭ്യന്തരപ്രശ്‌നങ്ങള്‍ പാര്‍ട്ടിയുടെ വിജയസാധ്യതയ്ക്കു മങ്ങലേല്‍പ്പിക്കുമെന്ന് നിരീക്ഷകരില്‍ ഒരുവിഭാഗം കരുതുന്നുണ്ട്. സിങിനെതിരേ അഴിമതി ആരോപണവുമുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss