|    Mar 27 Mon, 2017 2:17 pm
FLASH NEWS

ഹിമാചലിലും ഗുജറാത്തിലും ഭൂചലനം

Published : 28th August 2016 | Posted By: SMR

ന്യൂഡല്‍ഹി: ഹിമാചല്‍പ്രദേശിലെ സിംല, കുളു ജില്ലകളിലും ഗുജറാത്തിലെ സൗരാഷ്ട്ര മേഖലയിലും നേരിയ ഭൂചലനം. ഹിമാചലില്‍ ഇന്നലെ രാവിലെ രണ്ടേകാല്‍ മണിക്കൂറിനകം മൂന്നു തവണയുണ്ടായ ഭൂചലനത്തില്‍ പരിഭ്രാന്തരായ ജനങ്ങള്‍ വീടുവിട്ടു പുറത്തേക്കോടി. റിക്ടര്‍ സ്‌കെയിലില്‍ 4.6, 4.3, 4.2 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തി. കുളുവാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. കുളുവിലെ ചില പഴയ കെട്ടിടങ്ങള്‍ക്ക് വിള്ളല്‍ വീണു. ഗുജറാത്തില്‍ ജുനഗഡ് ജില്ലയിലെ മംഗ്രോല്‍ ആണ് റിക്ടര്‍ സ്‌കെയിലില്‍ 3.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക