|    Oct 21 Sun, 2018 3:46 pm
FLASH NEWS
Home   >  Kerala   >  

ഹിമവല്‍ ഭദ്രാനന്ദയെ കോടതി വെറുതെവിട്ടു

Published : 12th January 2017 | Posted By: Navas Ali kn

bhadranandaswami-thokkuswami

പറവൂര്‍: ആലുവ പോലിസ് സ്റ്റേഷനില്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസില്‍ ഹിമവല്‍ മഹേശ്വര്‍ ഭദ്രാനന്ദയെ കോടതി വെറുതെവിട്ടു. ആത്മഹത്യാഭീഷണി മുഴക്കുകയും ആലുവ സര്‍ക്കിള്‍ ഇന്‍സ്‌പെക്റ്റര്‍ ഓഫിസിനുള്ളില്‍ വെടിയുതിര്‍ക്കുകയും ചെയ്ത കേസിലാണ് ഹിമവല്‍ ഭദ്രനാന്ദയെ പറവൂര്‍ അഡീഷനല്‍ ഡിസ്ട്രികറ്റ് ആന്റ് സെഷന്‍സ് കോടതി  തെളിവിന്റെ അഭാവത്തില്‍ വെറുതെവിട്ടത്. 2008 മെയ് 17നാണ് കേസിനാസ്പദമായ സംഭവം.
അശോകപുരം മനയ്ക്കപ്പടിയിലെ വാടകവീട്ടില്‍ തലയിലേക്ക് തോക്ക്ചൂണ്ടി ആത്മഹത്യാഭീഷണി മുഴക്കിയ ഭദ്രാനന്ദയെ അനുനയിപ്പിക്കുന്നതിനാണ് പോലിസ് ആലുവ സ്‌റ്റേഷനില്‍ കൊണ്ടുവന്നത്. വിവരമറിഞ്ഞ് മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി പേര്‍ തടിച്ചുകൂടി. ഇതിനിടെ പ്രകോപിതനായ ഭദ്രനാന്ദ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അന്നത്തെ സര്‍ക്കിള്‍ ഇന്‍സ്‌പെക്റ്ററും ഇപ്പോഴത്തെ ഡി വൈഎസ്പിയുമായ കെ ജി ബാബുകുമാര്‍ ഭദ്രാനന്ദയുടെ കൈ ബലം പ്രയോഗിച്ച് തിരിച്ചതിനാല്‍ ബുള്ളറ്റ് കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ പതിച്ചു. ആത്മഹത്യാശ്രമം, വധശ്രമം അനധികൃതമായി മാരകായുധം കൈവശംവയ്ക്കല്‍, ഉപയോഗിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ഭദ്രാനന്ദക്കെതിരേ പോലിസ് ചുമത്തിയിരുന്നത്. എന്നാല്‍, വകുപ്പുകള്‍ പ്രകാരമുള്ള കേസുകള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി.
അതേസമയം, ഫേസ്ബുക്കിലൂടെ മതസ്പര്‍ധ വരുത്താന്‍ ശ്രമിച്ച കേസില്‍ ഭദ്രാനന്ദ ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുകയാണ്. ഈ കേസില്‍ കഴിഞ്ഞ ദിവസമാണ് എറണാകുളം നോര്‍ത്ത് പോലിസ് ഭദ്രാനന്ദയെ അറസ്റ്റ് ചെയ്തത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss