|    Mar 26 Sun, 2017 1:20 am
FLASH NEWS

ഹിമപാളികള്‍

Published : 19th October 2016 | Posted By: SMR

ഉത്തര, ദക്ഷിണ ധ്രുവങ്ങളിലെ ഹിമപാളികള്‍ ഉരുകിക്കൊണ്ടിരിക്കുകയാണ്. പ്രതിവര്‍ഷം ഇതിന്റെ തോത് ഒമ്പതുശതമാനമാണെന്നു കണക്കാക്കപ്പെട്ടിരിക്കുന്നു. ഇങ്ങനെ പോയാല്‍ ഏതാനും ദശകങ്ങള്‍ക്കകം ഭൂമിക്ക് അതിന്റെ ഹിമാവരണം നഷ്ടപ്പെടും. അങ്ങനെ സംഭവിച്ചാല്‍ സമുദ്രനിരപ്പ് 200 അടിയിലേറെ ഉയര്‍ന്നേക്കാം. അപ്പോള്‍ എന്താണുണ്ടാവുക?
വെള്ളപ്പൊക്കം, കൊടുങ്കാറ്റ്, സുനാമി, വരള്‍ച്ച തുടങ്ങി എല്ലാവിധ പ്രകൃതിദുരന്തങ്ങള്‍ക്കും ഭൂതലം സാക്ഷ്യംവഹിക്കുമെന്നാണു ശാസ്ത്രജ്ഞന്‍മാര്‍ പറയുന്നത്. തീരപ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായേക്കാം. ജന്തുജാലങ്ങള്‍ക്ക് വംശനാശം സംഭവിക്കും. ഇതിനെല്ലാം കാരണം ആഗോളതാപനമാണ് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. ഭക്ഷണവും വെള്ളവും കിട്ടാത്ത, കൃഷിയും ഭക്ഷ്യോല്‍പാദനവും അസാധ്യമായ അവസ്ഥയിലേക്കു ലോകത്തെ കൊണ്ടെത്തിക്കുന്ന വമ്പിച്ച നാശനഷ്ടങ്ങള്‍ ജീവജാലങ്ങളെ മുഴുവന്‍ കാത്തിരിക്കുന്നുവെന്ന മുന്നറിയിപ്പാണ് ശാസ്ത്രജ്ഞന്‍മാര്‍ നല്‍കുന്നത്.
1,25,000 വര്‍ഷം മുമ്പ് ഉണ്ടായതുപോലുള്ള ഒരു വ്യാപകമായ വംശനാശം- അതിന് ഇനി അധികം നാളില്ലത്രേ. മഴക്കാടുകള്‍ സംരക്ഷിക്കുകയും പുതിയ മഴക്കാടുകള്‍ സൃഷ്ടിക്കുകയും ചെയ്യുകയെന്ന പാരിസ്ഥിതിക സന്തുലനം മാത്രമാണ് ഈ വിപത്ത് നേരിടാന്‍ ശാസ്ത്രജ്ഞന്‍മാര്‍ കാണുന്ന പോംവഴി. അതത്ര എളുപ്പവുമല്ല, ഈ വൈകിയ വേളയില്‍.

(Visited 21 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക