|    Mar 24 Fri, 2017 5:51 pm
FLASH NEWS

ഹിമപാത ഭീഷണി: കശ്മീരില്‍ സ്‌കൂളുകള്‍ അടച്ചു

Published : 13th March 2016 | Posted By: SMR

ശ്രീനഗര്‍: bഹിമപാത ഭീഷണിയെത്തുടര്‍ന്ന് ജമ്മുകശ്മീരിലെ ഉദ്ദംപൂര്‍, ദോഡ ജില്ലകളിലെ വിദ്യാലയങ്ങള്‍ ശനിയാഴ്ച അടച്ചിട്ടു. ഇരു ജില്ലകളിലും കനത്ത മഴ തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ കാലാവസ്ഥാ വകുപ്പിന്റെ നിര്‍ദേശപ്രകാരമാണു നടപടി. പരീക്ഷകളും റദ്ദാക്കി. ചെനാബ് നദിയുടെയും പോഷകനദികളുടെയും സമീപപ്രദേശങ്ങളില്‍ ജാഗ്രത പ്രഖ്യാപിച്ചു. അടിയന്തര സാഹചര്യം നേരിടുന്നതിന് പോലിസ് ഓഫിസര്‍മാര്‍ സന്നിഹിതരാവണമെന്ന് ഡിജിപി കെ രാജേന്ദ്ര കുമാര്‍ നിര്‍ദേശം നല്‍കി.

(Visited 50 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക