|    Oct 16 Tue, 2018 9:12 am
FLASH NEWS

ഹിന്ദ് ലാബ്‌സ് തിരുവനന്തപുരത്തും

Published : 12th September 2017 | Posted By: fsq

 

തിരുവനന്തപുരം: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എല്‍എല്‍ ലൈഫ് കെയറിന്റെ രോഗനിര്‍ണയ പരിശോധനകള്‍ക്കു വേണ്ടിയുള്ള സംരംഭമായ ഹിന്ദ് ലാബ്‌സിന്റെ  കുറഞ്ഞ ചെലവിലുള്ള എംആര്‍ഐ പരിശോധനാ സൗകര്യം തിരുവനന്തപുരത്ത്  നാളെ മുതല്‍ ലഭ്യമാവും.     സ്വകാര്യമേഖലയിലുള്ളതിനെക്കാള്‍ 60 ശതമാനം കുറഞ്ഞ നിരക്കില്‍ എംആര്‍ഐ, സിടി സ്‌കാനുകള്‍ നടത്താനുള്ള സംവിധാനം എസ്എടി ആശുപത്രിയിലാണ് ഒരുക്കുന്നത്. എംആര്‍ഐ പരിശോധനാസംവിധാനം മന്ത്രി  കെ കെ ശൈലജ  സിടി സ്‌കാന്‍ സംവിധാനം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനും ഉദ്ഘാടനം ചെയ്യും. കോഴിക്കോട്, തൃശൂര്‍, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ നേരത്തെ തന്നെ ഹിന്ദ് ലാബ്‌സ് ഈ സൗകര്യം ലഭ്യമാക്കിയിരുന്നു.     തിരുവനന്തപുരം ഗവ.മെഡിക്കല്‍ കോളജ്, എസ്എടി, റീജ്യനല്‍ കാന്‍സര്‍ സെന്റര്‍  (ആര്‍സിസി), ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജി എന്നിവിടങ്ങളില്‍ ചികില്‍സയ്‌ക്കെത്തുന്നവര്‍ക്കും പുറത്തുനിന്നുള്ള രോഗികള്‍ക്കും ചെലവു കുറഞ്ഞ സ്‌കാനിങ് സൗകര്യം പ്രയോജനപ്പെടുത്താം. 1.5 ടെസ്ല എംആര്‍ഐ സ്‌കാന്‍ മെഷീനും 128 സ്ലൈസസ് സിടി സ്‌കാന്‍ യന്ത്രവും വിശ്വസനീയമായ പരിശോധനാ ഫലങ്ങള്‍ നല്‍കാന്‍ പര്യാപ്തമാണ്.     തലയുടെ എംആര്‍ഐ സ്‌കാനിന് സ്വകാര്യ മേഖലയില്‍ 7500 രൂപയോളം ഈടാക്കുമ്പോള്‍ ഹിന്ദ് ലാബ്‌സില്‍ 3500 രൂപ നല്‍കിയാല്‍ മതിയാവും. മെഡിക്കല്‍ കോളജില്‍ ഇതിനു മൂവായിരം രൂപയാണ് നിരക്ക്. തലയുടെ സിടി സ്‌കാന്‍ 1100 രൂപയ്ക്ക് ചെയ്യാം. മെഡിക്കല്‍ കോളജിലേതിനെക്കാള്‍ മുന്നൂറു രൂപ മാത്രമാണ് കൂടുതല്‍. മറ്റു ലാബുകളില്‍ ഇതിനു 2200 രൂപയാവും. മെഡിക്കല്‍ കോളജ് ആശുപത്രിക്കു സമീപം ട്രിഡ കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന ഹിന്ദ് ലാബ്‌സ് ഡയഗ്‌നോസ്റ്റിക് സെന്ററില്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ക്ലിനിക്കുമുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss