|    Oct 17 Wed, 2018 10:43 am
FLASH NEWS
Home   >  Kerala   >  

ഹിന്ദു സംസ്‌കാരം അടിച്ചേല്‍പ്പിക്കാന്‍ ആര്‍എസ്എസ് ശ്രമം:മുഖ്യമന്ത്രി

Published : 22nd September 2017 | Posted By: mi.ptk

ചെന്നൈ: രാജ്യത്ത് ‘ഹിന്ദു, ഹിന്ദി, ഹിന്ദുസ്ഥാന്‍’ എന്ന ഒറ്റ സംസ്‌കാരം അടിച്ചേല്‍പ്പിക്കാനാണ് ആര്‍എസ്എസ് ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിവിധ മതവിശ്വാസവും സംസ്‌കാരവും ഭാഷയും നിലനില്‍ക്കുന്ന രാജ്യത്ത് തങ്ങളുടേതായ ചില അജണ്ടകള്‍ അടിച്ചേല്‍പ്പിച്ച് രാജ്യത്തെ ദുര്‍ബലമാക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.ചെന്നൈയില്‍ വിടുതലൈ ചിരുത്തൈഗള്‍ കക്ഷി(വിസികെ) സംഘടിപ്പിച്ച സ്‌റ്റേറ്റ് ഓട്ടോണമി കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ദുര്‍ബലപ്പെടുത്തുക എന്ന സംഘപരിവാര്‍ അജണ്ടക്ക് കേന്ദ്രസര്‍ക്കാര്‍ കൂട്ട് നില്‍ക്കുകയാണ്. ഇന്ത്യയില്‍ നിലവിലുള്ള സംസ്‌കാരം അംഗീകരിക്കാന്‍ ആര്‍എസ്എസ് തയ്യാറല്ല. തങ്ങള്‍ നിര്‍ദേശിക്കുന്ന ഒറ്റ സംസ്‌കാരം മാത്രമേ രാജ്യത്തുണ്ടാകാവൂ എന്നാണ് ആര്‍എസ്എസിന്റെ അജണ്ട. കോണ്‍ഗ്രസാണ് ഇങ്ങനെയൊരു സംസ്‌കാരത്തിന് ആദ്യം തുടക്കം കുറിച്ചത്. ബിജെപി അതിന്റെ അതിര്‍വരമ്പുകള്‍ നീട്ടി വരക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss