|    Oct 19 Thu, 2017 7:36 am
FLASH NEWS
Home   >  National   >  

ഹിന്ദു യുവവാഹിനി പിരിച്ചുവിടണമെന്ന് ആര്‍എസ്എസ്

Published : 17th May 2017 | Posted By: shins

ന്യൂഡല്‍ഹി: ഹിന്ദു യുവവാഹിനി പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ആര്‍എസ്എസ് രംഗത്ത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രൂപം നല്‍കിയ സംഘടനയാണ് ഹിന്ദു യുവവാഹിനി. യോഗി മുഖ്യമന്ത്രിയായ ശേഷം ഹിന്ദു യുവവാഹിനിയിലേക്ക് കൂടുതല്‍ യുവാക്കള്‍ ആകൃഷ്ടരാവുന്നുവെന്നതാണ് ആര്‍എസ്എസിനെ ചൊടിപ്പിക്കുന്നത്. തീവ്രഹിന്ദുത്വ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനുവേണ്ടി 2002ലാണ് യോഗി ആദിത്യനാഥ്  ഹിന്ദു യുവവാഹിനിക്കു രൂപം നല്‍കിയത്. ആര്‍എസ്എസിനു സമാന്തരമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു ഇത്. ഉത്തര്‍പ്രദേശില്‍ യുവവാഹിനി അംഗങ്ങളായ ഗോരക്ഷാ പ്രവര്‍ത്തകര്‍ ആക്രമണങ്ങള്‍ നടത്തിയതിന്റെ പേില്‍ ആരോപണം നേരിട്ട സാഹചര്യത്തില്‍ ആറു മാസത്തേക്ക് യുവവാഹിനി അംഗത്വം നിര്‍ത്തിവച്ചിരുന്നു. ലക്‌നോവിവില്‍ നടന്ന ബിജെപി സംസ്ഥാന നിര്‍വാഹകസമിതി യോഗത്തിലും യുവവാഹിനിക്കെതിരേ ആരോപണം ഉയര്‍ന്നിരുന്നു. അംഗത്വം നിര്‍ത്തിയതുകൊണ്ട് കാര്യമില്ലെന്നും സമാന്തരമായ രണ്ടു സംഘടനകളുടെ പ്രവര്‍ത്തനം ആവശ്യമില്ലെന്നാണ് ആര്‍എസ്എസിന്റെ വാദം. യുവവാഹിനി ശക്തിയാര്‍ജിക്കുമ്പോള്‍ തങ്ങള്‍ പലതിനും വഴങ്ങേണ്ടി വരുമെന്നാണ് ആര്‍എസ്എസ് ഭയപ്പെടുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക