|    Jun 25 Mon, 2018 3:42 pm
Home   >  National   >  

ഹിന്ദു യുവതികളെ വിവാഹം ചെയ്ത മുസ് ലിം യുവാക്കളെ കൊല്ലണം;ആഹ്വാനവുമായി ഫെയ്‌സ്ബുക്ക് പോസ്റ്റ്

Published : 5th February 2018 | Posted By: mi.ptk

ന്യൂഡല്‍ഹി: ഹിന്ദു യുവതികളെ വിവാഹം ചെയ്ത മുസ് ലിം യുവാക്കളെ കൊല്ലണമെന്ന് ആഹ്വാനം ചെയ്ത് ഫെയ്‌സ്ബുക്ക് പോസ്റ്റ്. തീവ്ര ഹിന്ദുത്വ അനുകൂല അക്കൗണ്ടായ ‘ഹിന്ദുത്വ വ്രത’യുടെ പേജിലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഹിന്ദു യുവതികളെ വിവാഹം ചെയ്ത 100 മുസ് ലിം യുവാക്കളുടെ പേരുകള്‍ സഹിതമാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്.

വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ചെങ്കിലും അതിന് മുന്‍പ് തന്നെ ഇത് വ്യാപകമായി പ്രചരിച്ചിരുന്നു.വര്‍ഗീയത പടര്‍ത്തുന്ന പോസ്റ്റുകള്‍ നിരന്തരം പ്രത്യക്ഷപ്പെട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞരാത്രി മുതല്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്. ഇതിന് മുന്‍പും സമാന സ്വഭാവമുള്ള പോസ്റ്റുകള്‍ ഈ പേജില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്ന് ‘ദ വയര്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. മുസ് ലിം വിഭാഗം നാടിന് ആപത്താണെന്നും ഹിന്ദുക്കള്‍ സംരക്ഷിക്കപ്പെടേണ്ടവരാണെന്നുമുള്ള തരത്തിലുള്ള നിരവധി പോസ്റ്റുകളാണ് ഈ പേജില്‍ വന്നിരുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss