|    Sep 22 Sat, 2018 3:54 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ഹിന്ദു-മുസ്‌ലിം ഭിന്നത വളര്‍ത്താന്‍ ബ്രിട്ടിഷുകാര്‍ ഔറംഗസേബിന്റെ നാമം ദുരുപയോഗപ്പെടുത്തി

Published : 20th August 2018 | Posted By: kasim kzm

അലിഗഡ്: ബ്രിട്ടിഷുകാര്‍ ഹിന്ദു-മുസ്‌ലിം ഭിന്നത ശക്തിപ്പെടുത്താനായി മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ ചരിത്രം ദുരുപയോഗപ്പെടുത്തിയതായി പ്രശസ്ത അമേരിക്കന്‍ ചരിത്രകാരിയായ ഓഡ്രി ട്രഷ്‌കെ. വന്‍തോതില്‍ വില്‍പനയാവുന്ന ഔറംഗസേബ്: ദ മാന്‍ ആന്റ് ദ മിത്ത് എന്ന കൃതിയുടെ കര്‍ത്താവായ ട്രഷ്‌കെ അതിപ്രഗല്‍ഭനായ മുഗള്‍ ചക്രവര്‍ത്തിയെന്ന നിലയില്‍ ഔറംഗസേബിന്റെ ഭരണകാലം പുനര്‍വിലയിരുത്തലിനു വിധേയമാക്കണമെന്നു ആവശ്യപ്പെട്ടു.
യുഎസിലെ റട്ട്‌ഗേര്‍സ് സര്‍വകലാശാലയില്‍ അധ്യാപികയായ ട്രഷ്‌കെ, വര്‍ത്തമാനകാല രാഷ്ട്രീയത്തിനനുസരിച്ചു മുഗള്‍ ചക്രവര്‍ത്തിയെ അപവദിക്കാനുള്ള ശ്രമങ്ങളില്‍ പ്രകോപിതയായിട്ടാണ് മുഗളന്‍മാരുടെ ഭരണം സൂക്ഷ്മമായി പഠിക്കാനിറങ്ങിയത്. മുഗള്‍ ദര്‍ബാറിലെ സംസ്‌കൃത പണ്ഡിതന്‍മാരെപ്പറ്റിയാണ് അവര്‍ ആദ്യം ഗ്രന്ഥരചന നടത്തിയത്. അലിഗഡ് സര്‍വകലാശാലയിലെ ചരിത്രപഠന കേന്ദ്രം സംഘടിപ്പിച്ച പ്രഭാഷണത്തില്‍ അവര്‍, ചരിത്രരചനയെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നവര്‍ ചരിത്രത്തെ ഭയക്കുന്നവരാണെന്നു ചൂണ്ടിക്കാട്ടി.
തന്റെ പഠനത്തില്‍ ഔറംഗസേബ് വളരെയേറെ നീതിബോധമുള്ള യുദ്ധതന്ത്രജ്ഞനായ ഭരണാധികാരിയായിരുന്നുവെന്നും അദ്ദേഹം ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കുമിടയില്‍ വിവേചനം കാണിച്ചിരുന്നില്ലെന്നും തെളിയുന്നുണ്ട്. ഔറംഗസേബ് ക്ഷേത്രങ്ങള്‍ തകര്‍ത്തെന്നും അമുസ്‌ലിം പ്രജകളുടെ മേല്‍ ജിസ്‌യ ചുമത്തിയെന്നുമുള്ള ആരോപണങ്ങള്‍ ഒട്ടേറെ അതിശയോക്തി കലര്‍ന്നതാണ്.
ഹിന്ദുത്വവിഭാഗങ്ങളില്‍ നിന്ന് തനിക്ക് ഇടയ്ക്കിടെ വധഭീഷണി ലഭിക്കാറുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഹൈദരാബാദില്‍ അവരുടെ ഒരു പ്രഭാഷണം ഹിന്ദുത്വരുടെ ഭീഷണിയെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss