|    Apr 23 Mon, 2018 1:47 am
FLASH NEWS
Home   >  National   >  

ഹിന്ദു മുന്നണി ബന്ദ്: കോയമ്പത്തൂരില്‍ കടകള്‍ക്കും പള്ളിക്കും നേരെ അക്രമം

Published : 24th September 2016 | Posted By: Navas Ali kn

hindu-munnani

കോയമ്പത്തൂരില്‍ ഹിന്ദു മുന്നണി നേതാവ് ശശികുമാര്‍ കൊല്ലപ്പെട്ടതില്‍ അനുശോചിച്ച് ഹിന്ദുമുന്നണി നടത്തിയ ബന്ദില്‍ വ്യാപക അക്രമം. ബന്ദിന്റെ മറവില്‍ ഹിന്ദു മുന്നണി പ്രവര്‍ത്തകര്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ കടകള്‍ തിരഞ്ഞുപിടിച്ച് അക്രമിച്ചു. കടകള്‍ കൊള്ളയടിച്ചു. തുറക്കാന്‍ കഴിയാതിരുന്ന കടകള്‍ക്കകത്തേക്ക് പെട്രോളൊഴിച്ച് തീകൊടുത്തു. കോടികളുടെ നഷ്ടമാണ് ഇതുമൂലം സംഭവിച്ചത്.
ബന്ദിന്റെ മറവില്‍ കോയമ്പത്തൂര്‍, തിരുപ്പൂര്‍, നീലഗിരി . മേട്ടുപ്പാളയം എന്നിവിടങ്ങളില്‍ ഹിന്ദു മുന്നണി പ്രവര്‍ത്തകര്‍ വ്യാപക അക്രമമാണ് അഴിച്ചുവിട്ടത്. കോയമ്പത്തൂര്‍ നഗരത്തിലെ മൂന്ന് മസ്ജിദുകള്‍ക്കു നേരെയും ഒരു ചര്‍ച്ചിനു നേരെയും കല്ലേറുണ്ടായി. അക്രമങ്ങള്‍ തടയുന്നതില്‍ പൊലീസ് നിഷ്‌ക്രിയമായിരുന്നു. പിടികൂടിയ അക്രമികളെ പ്രതിഷേധത്തെതുടര്‍ന്ന്  ഉടനെ വിട്ടയക്കുകയും ചെയ്തു. ഹിന്ദു മുന്നണിയുടെ പിആര്‍ഒ ശശികുമാര്‍ വ്യാഴാഴ്ച അര്‍ധരാത്രിയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനു പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss