|    Jul 17 Tue, 2018 10:49 pm
FLASH NEWS
Home   >  National   >  

ഹിന്ദു പെണ്‍കുട്ടിയെ വിവാഹം ചെയ്ത മുസ്‌ലിം യുവാവിന് നേരെ ബജ്‌രംഗ്ദളുകാരുടെ ആക്രമണം

Published : 29th September 2017 | Posted By: mi.ptk

ന്യൂഡല്‍ഹി: ഹിന്ദു പെണ്‍കുട്ടിയെ വിവാഹം ചെയ്ത മുസ് ലിം യുവാവിന് നേരെ ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകരുടെ ആക്രമണം. വിവാഹം രജിസ്റ്റര്‍ ചെയ്യാനായി മീററ്റ് കോടതിയിലെത്തിയപ്പോഴാണ് ബജ് രംഗ് ദള്‍ പ്രര്‍ത്തകര്‍ യുവാവിനെ ആക്രമിച്ചത്. ഇരുവരുടെയും വിവാഹം രജിസ്റ്റര്‍ ചെയ്യുന്നത് പ്രവര്‍ത്തകര്‍ തടഞ്ഞു.
ഷംലി സ്വദേശിയായ യുവാവും ഗ്രേറ്റര്‍ നോയിഡ സ്വദേശിയായ പെണ്‍കുട്ടിയുമാണ് വിവാഹം രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് കോടതിയില്‍ എത്തിയത്. എന്നാല്‍, ഈ സമയം ചില വലതുപക്ഷ പ്രവര്‍ത്തകരും ബജ് രംഗ് ദള്‍ പ്രവര്‍ത്തകരും കോടതിയിലേക്ക് തള്ളിക്കയറുകയും യുവാവിനെ ആക്രമിക്കുകയുമായിരുന്നു.
ഉടന്‍ പോലീസ് ഇടപെട്ട് യുവാവിനെയും യുവതിയെയും സംഭവസ്ഥലത്തുനിന്ന് മാറ്റി.
യുവതിയെ നിര്‍ബന്ധിച്ച് മതംമാറ്റുകയായിരുന്നുവെന്നാരോപിച്ചാണ് ബജ് രംഗ് ദള്‍ പ്രവര്‍ത്തര്‍ ആക്രമണം നടത്തിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss