|    Nov 21 Tue, 2017 1:52 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഹിന്ദു ജനസംഖ്യ വര്‍ധിപ്പിക്കണം: കേന്ദ്രമന്ത്രി ഗിരിരാജ് സിങ്

Published : 25th October 2016 | Posted By: SMR

സഹരണ്‍പുര്‍ (യുപി): രാജ്യത്തെ ഹിന്ദുക്കള്‍ ജനസംഖ്യ വര്‍ധിപ്പിക്കണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. രാജ്യത്തെ ജനങ്ങള്‍ രാമക്ഷേത്രം ആവശ്യപ്പെടുന്നു. പക്ഷേ, രാമഭക്തന്‍മാരില്ലാതായാല്‍ എങ്ങിനെയാണ് രാമക്ഷേത്രം നിര്‍മിക്കാനാവുകയെന്നും അദ്ദേഹം ചോദിച്ചു.
മതത്തിനെ നമ്മള്‍ സംരക്ഷിച്ചാല്‍ മാത്രമേ അത് നമ്മെയും സംരക്ഷിക്കുകയുള്ളൂവെന്നും ഗിരിരാജ് സിങ് കൂട്ടിച്ചേര്‍ത്തു. സഹരണ്‍പുര്‍ ജില്ലയിലുള്ള ദേവ്ബദില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദു ജനസംഖ്യ വര്‍ധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും എട്ട് സംസ്ഥാനങ്ങളില്‍ തുടര്‍ച്ചയായി ഹിന്ദുക്കളുടെ എണ്ണത്തില്‍ കുറവ് വരുന്നതായും ഗിരിരാജ് സിങ് പറയുന്നു.
ഇന്ത്യാവിഭജന സമയത്ത് പാകിസ്താനില്‍ 22 ശതമാനം ഹിന്ദുക്കളുണ്ടായിരുന്നു. എന്നാല്‍, ഇപ്പോഴത് വെറും ഒരു ശതമാനമായി കുറഞ്ഞു. ഇന്ത്യയില്‍ ഹിന്ദുക്കള്‍ 90 ശതമാനവും മുസ്‌ലിംകള്‍ 10 ശതമാനവുമായിരുന്നു. എന്നാല്‍, ഇപ്പോള്‍ മുസ്‌ലിം ജനസംഖ്യ 24 ശതമാനമായി വര്‍ധിക്കുകയും ഹിന്ദു ജനസംഖ്യ 76 ശതമാനത്തിലേക്ക് താഴുകയും ചെയ്തുവെന്നും ഗിരിരാജ് സിങ് പറഞ്ഞു.
ഇതാദ്യമായല്ല ഗിരിരാജ് സിങ് ഇത്തരം പ്രസ്താവനകള്‍ ഇറക്കുന്നത്. മുസലിംകള്‍ക്ക് രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടാവാന്‍ അനുവദിക്കരുതെന്നും എന്നാല്‍ മാത്രമേ സ്വന്തം പെണ്‍കുട്ടികള്‍ സുരക്ഷിതരായിരിക്കുകയുള്ളൂവെന്നും ഗിരിരാജ് സിങ് പറഞ്ഞത് ഏറെ വിവാദമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക