|    Mar 30 Thu, 2017 4:33 am
FLASH NEWS

ഹിന്ദു ഐക്യ വേദി ജില്ലയില്‍ കലാപത്തിന് പദ്ധതിയിടുന്നു: എസ്ഡിപിഐ

Published : 24th September 2016 | Posted By: SMR

തൃക്കരിപ്പൂര്‍: വ്യാജ പ്രചാരണം നടത്തി ജില്ലയില്‍ വര്‍ഗീയ കലാപമുണ്ടാക്കാന്‍ ഹിന്ദുഐക്യ വേദി ശ്രമം നടത്തുന്നതായി എസ്ഡിപിഐ തൃക്കരിപ്പുര്‍ മണ്ഡലം കമ്മിറ്റി ആരോപിച്ചു.
ഇത്തരം നീക്കങ്ങള്‍ തിരിച്ചറിഞ്ഞ് നാടിന്റെ സമാധാന അന്തരീക്ഷം നഷ്ടപ്പെടാതിരിക്കാന്‍ പോലിസും ഭരണകൂടവും ജാഗ്രത പാലിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.ഹിന്ദുഐക്യ വേദി ജില്ലാ ജനറല്‍ സെക്രട്ടറിയെ വധിക്കുമെന്ന് എസ്ഡിപിഐ പറഞ്ഞതായി പ്രചാരണം നടത്തിയാണ് കലാപത്തിന് കോപ്പുകൂട്ടുന്നത്. എന്നാല്‍ സംഘടനക്ക് ഇതുമായി ബന്ധമില്ല. ആരാധനാലയങ്ങള്‍ക്കെതിരെ വ്യാജ പരാതി നല്‍കല്‍, ലൗ ജിഹാദ് പ്രചാരണം, ഐഎസ് വിരുദ്ധ ധര്‍മ രക്ഷാ വേദിയുടെ പേരില്‍ മുസ്‌ലിം സ്ഥാപനങ്ങള്‍ക്കെതിരെ നീക്കം നടത്തല്‍  തുടങ്ങിയ കാര്യങ്ങള്‍ക്ക് മുന്നില്‍ നിന്ന ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറിയുടെ നീക്കം ദുരൂഹമാണെന്നും കമ്മിറ്റി ആരോപിച്ചു. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാനുള്ള നീക്കത്തെ രാഷ്ട്രീയപരമായും നിയമപരമായും നേരിടും. രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ശ്രമങ്ങളെ പൊതുസമൂഹം തിരിച്ചറിയണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് പി ലിയാഖത്ത് അലി, ശരീഫ് പടന്ന, പി മഷൂദ്, മുഹമ്മദ് മാവിലാടം, ഷൗക്കത്തലി സംസാരിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day