|    May 27 Sat, 2017 7:21 pm
FLASH NEWS

ഹിന്ദു ഐക്യവേദി സെമിനാര്‍ ഉദ്ഘാടനം : ഗൗരിയമ്മയുടെ നടപടി വിവാദമായി

Published : 21st March 2017 | Posted By: fsq

 

ആലപ്പുഴ: ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ആലപ്പുഴയില്‍ നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്ത ഗൗരിയമ്മയുടെ നടപടി വിവാദമാവുന്നു. പുന്നപ്ര-വയലാര്‍ സമരത്തിന്റെ കാണാപ്പുറങ്ങള്‍ എന്ന വിഷയത്തെക്കുറിച്ചുള്ള സെമിനാര്‍, വീഡിയോ സന്ദേശത്തിലൂടെ ഉദ്്ഘാടനം ചെയ്ത ഗൗരിയമ്മ ഹിന്ദുഐക്യ വേദി കേരളത്തിന് അനിവാര്യമാണെന്ന തരത്തില്‍ സംസാരിച്ചതായി ചില മാധ്യമങ്ങളില്‍ വന്ന റിപോര്‍ട്ടാണ് പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. എന്നാല്‍, ഇത്തരം പരാമര്‍ശങ്ങളൊന്നും ഗൗരിയമ്മ നടത്തിയിട്ടിലെന്ന് ഗൗരിയമ്മയോടടുത്ത കേന്ദ്രങ്ങള്‍ അറിയിച്ചു. ഹിന്ദു ഐക്യത്തിനായുള്ള ശ്രമങ്ങള്‍ പണ്ടു മുതല്‍ത്തന്നെ തുടങ്ങിയിരുന്നു. ക്ഷേത്രപ്രവേശന വിളംബരവും മറ്റും അതിന്റെ ഭാഗമാണ്. ഹിന്ദുക്കളെ മാത്രമല്ല, മുഴുവന്‍ ജനങ്ങളെയും ഒന്നിപ്പിച്ച് മുന്നേറാന്‍ ഹിന്ദുഐക്യവേദിക്ക് സാധിക്കും. സമുദായങ്ങളും മതങ്ങളും തമ്മിലുള്ള അകല്‍ച്ച അവസാനിപ്പിക്കണമെന്നാണ് അവര്‍ സമ്മേളനത്തില്‍ പറഞ്ഞതെന്നാണ് ഗൗരിയമ്മയോടടുത്ത കേന്ദ്രങ്ങള്‍ അറിയിച്ചത്. ഗൗരിയമ്മ ഉടന്‍തന്നെ എന്‍ഡിഎയിലെത്താനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്ന് ജെഎസ്എസ് രാജന്‍ബാബു വിഭാഗം സംസ്ഥാന പ്രസിഡന്റ് ആര്‍ പൊന്നപ്പനും സെക്രട്ടറി ബാലരാമപുരം സുരേന്ദ്രനും കഴിഞ്ഞ ജനുവരിയില്‍ ആലപ്പുഴില്‍ വാര്‍ത്താ സമ്മേളനത്തില്‍ അവകാശപ്പെട്ടിരുന്നു. ജെഎസ്എസ് വിട്ടുപോയ മുഴുവന്‍ നേതാക്കളെയും മടക്കിയെത്തിച്ച് ജെഎസ്എസിനെയും എന്‍ഡിഎയേയും ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞെന്നും അവര്‍ പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഗൗരിയമ്മ ഹിന്ദു ഐക്യവേദി സെമിനാര്‍  ഉദ്ഘാടനം നിര്‍വഹിച്ചത്് പുതിയ വിവാദങ്ങള്‍ ഉയര്‍ത്തിയത്്. മൊത്തത്തിലുള്ള ഹിന്ദുസമൂഹത്തിന്റെ പൊതുവേദി എന്ന ലേബലിലാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും തീവ്ര ഹിന്ദുത്വ നിലപാടുകള്‍ സ്വീകരിക്കാറുള്ള പൂര്‍ണമായും സംഘപരിവാര നിയന്ത്രണത്തിലുള്ള സംഘടനയാണ് ഹിന്ദു ഐക്യവേദി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day