|    Aug 14 Tue, 2018 1:51 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയ്‌ക്കെതിരേ എന്‍സിപി ഡിജിപിക്ക് പരാതി നല്‍കി

Published : 11th September 2017 | Posted By: fsq

 

തിരുവനന്തപുരം: എഴുത്തുകാരെ ഭീഷണിപ്പെടുത്തി സംസാരിച്ച ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയ്‌ക്കെതിരേ നടപടി ആവശ്യപ്പെട്ട് എന്‍സിപി ദേശീയ സമിതിയംഗം അഡ്വ. മുജീബ് റഹ്മാന്‍ ഡിജിപിക്ക് പരാതി നല്‍കി. കേരളത്തിലെ മതേതര എഴുത്തുകാര്‍ക്കു നേരെയുള്ള ശശികലയുടെ വധഭീഷണി നാട്ടില്‍ കലാപം ഉണ്ടാക്കാനുള്ള ആസൂത്രിത ശ്രമമാണ്.  ഇതു കണക്കിലെടുത്ത് ശശികലയ്‌ക്കെതിരേ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് മുജീബ് റഹ്മാന്‍ ആവശ്യപ്പെട്ടു. ശശികലയ്‌ക്കെതിരേ നടപടി ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പറവൂര്‍ ബ്ലോക്ക് സെക്രട്ടറി കെ എസ് സനീഷും മുഖ്യമന്ത്രിക്കും മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.  പ്രസംഗം പരിശോധിച്ചുവരുകയാണെന്നും ഇതിനുശേഷം മാത്രമേ കേസെടുക്കുന്ന കാര്യം തീരുമാനിക്കുകയുള്ളൂവെന്നും പറവൂര്‍ പോലിസ് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss