|    May 26 Fri, 2017 4:48 pm
FLASH NEWS

‘ഹിന്ദു’ എന്ന വാക്കിന്റെ നിര്‍വചനം അറിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

Published : 12th October 2015 | Posted By: swapna en

ന്യൂഡല്‍ഹി: ‘ഹിന്ദു’എന്ന വാക്കിന്റെ നിര്‍വചനം അറിയില്ലെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം. വിവരാവകാശ നിയമപ്രകാരം മധ്യപ്രദേശ് സ്വദേശിയായ ചന്ദ്രശേഖര്‍ ഗൗഡ് എന്നയാള്‍ നല്‍കിയ ചോദ്യത്തോടാണ് ആഭ്യന്തര മന്ത്രാലയം ഇങ്ങനെ പ്രതികരിച്ചത്. ഹിന്ദുവെന്ന വാക്കിന്റെ അര്‍ഥമോ അതിനെക്കുറിച്ചുള്ള വിവരങ്ങളോ മന്ത്രാലയത്തിന്റെ പക്കല്‍ ഇല്ലെന്നാണു കേന്ദ്രം നല്‍കിയ മറുപടി. ഹിന്ദു ഭൂരിപക്ഷ മതവിഭാഗം ആവുന്നത് എങ്ങനെയെന്ന ചോദ്യത്തിനും മന്ത്രാലയം കൈമലര്‍ത്തിയിരിക്കുകയാണ്. ഹിന്ദുവെന്ന വാക്കിന്റെ നിര്‍വചനം അറിയാത്ത കേന്ദ്രസര്‍ക്കാര്‍ പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ് ഹിന്ദു വിവാഹനിയമം നിര്‍മിക്കുകയെന്നാണു ചന്ദ്രശേഖര്‍ ചോദിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day