|    Dec 17 Sun, 2017 4:07 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഹിന്ദുസ്ഥാന്‍ ഹിന്ദുക്കളുടെ രാഷ്ട്രം : മോഹന്‍ ഭാഗവത്

Published : 29th October 2017 | Posted By: fsq

 

ഇന്‍ഡോര്‍: ഹിന്ദുസ്ഥാന്‍ ഹിന്ദുക്കളുടെ രാഷ്ട്രമാണെന്നും എന്നാല്‍ മറ്റുള്ളവരുടേതല്ല എന്ന് അതിനര്‍ഥമില്ലെന്നും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ആര്‍എസ്എസ് വോളന്റിയര്‍മാരുടെ കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു ഭാഗവത്. സര്‍ക്കാരിന് തനിച്ച് വികസനം കൊണ്ടുവരാന്‍ സാധിക്കുകയില്ല. സമൂഹത്തില്‍ മാറ്റങ്ങള്‍ അനിവാര്യമാണ്. ജര്‍മനി ജര്‍മന്‍കാരുടെ രാജ്യമാണ്. ബ്രിട്ടന്‍ ബ്രിട്ടീഷുകാരുടേതും അമേരിക്ക അമേരിക്കക്കാരുടേതുമാണ്. അതുപോലെ ഹിന്ദുസ്ഥാന്‍ ഹിന്ദുക്കളുടെ രാജ്യമാണ്. എന്നാല്‍ മറ്റു ജനങ്ങളുടേതല്ലെന്ന് അര്‍ഥമാക്കുന്നില്ല . ഭാരതാംബയുടെ മക്കളെല്ലാം ഹിന്ദുക്കളാണ്. ഇന്ത്യന്‍ സംസ്‌കാരത്തിന് അനുസരിച്ച് ജീവിച്ച പൂര്‍വീകരുടെ പിന്‍തുടര്‍ച്ചക്കാരാണിവര്‍. ഒരു നേതാവിനോ, ഒരു പാര്‍ട്ടിക്കോ തനിച്ച് രാജ്യത്തെ പുരോഗതിയിലെത്തിക്കാനാവില്ല. പുതിയൊരു സമൂഹത്തെ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ് ആര്‍എസ്എസ്- ഭാഗവത് കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss