|    Dec 14 Thu, 2017 6:48 pm
FLASH NEWS
Home   >  Just In   >  

ഹിന്ദുസ്ഥാന്‍ ഹിന്ദുക്കളുടെ രാജ്യം:മോഹന്‍ ഭാഗവത്

Published : 28th October 2017 | Posted By: mi.ptk

ഇന്‍ഡോര്‍: ഹിന്ദുസ്ഥാന്‍ ഹിന്ദുക്കളുടെ രാജ്യമാണെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ഇന്‍ഡോറില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മോഹന്‍ ഭാഗവതിന്റെ പ്രസ്താവന. ഹിന്ദുസ്ഥാന്‍ ഹുന്ദുക്കളുടെ രാജ്യമാണ്. എന്നാല്‍ ഈ രാജ്യം മറ്റുള്ളവരുടേതും കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.
ബ്രിട്ടന്‍ ബ്രിട്ടീഷുകാരുടെ രാജ്യമാണ്, ജര്‍മനി ജര്‍മന്‍കാരുടേതാണ്, അമേരിക്ക അമേരിക്കകാരുടെ രാജ്യമാണ്. അതുപോലെ ഹിന്ദുസ്ഥാന്‍ ഹിന്ദുക്കളുടെ രാജ്യവുമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അതിനര്‍ത്ഥം മറ്റുള്ളവരുടേതല്ല എന്നല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ സംസ്‌കാരവുമായി പൊരുത്തപ്പെട്ടു ജീവിക്കുന്നവരും ഇന്ത്യന്‍ പൂര്‍വികരുടെ പിന്തുടര്‍ച്ചക്കാരും ഭാരത മാതാവിന്റെ മക്കളുമെല്ലാം ഹിന്ദുക്കളാണെന്നും ഭാഗവത് പറഞ്ഞു. പുരാതന കാലത്ത് ജനങ്ങള്‍ വികസനത്തിനായി ദൈവത്തിനെയാണ് ആശ്രയിച്ചിരുന്നത്. പക്ഷേ ‘കലിയുഗ’ത്തില്‍ ജനങ്ങള്‍ സര്‍ക്കാരിനെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ സര്‍ക്കാരിന് ഒറ്റയ്ക്ക് വികസനം കൊണ്ടുവരാന്‍ കഴിയില്ലെന്നും സമൂഹത്തിലൂടെ മാത്രമേ മുന്നോട്ടു പോകാന്‍ കഴിയൂവെന്നും അദ്ദേഹം കൂട്ടുച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക