|    Feb 19 Mon, 2018 11:40 am
FLASH NEWS
Home   >  National   >  

ഹിന്ദുസംഘടനാ നേതാവിന്റെ കൊലപാതകം; പ്രതി താനെന്ന് വെളിപ്പെടുത്തി യുവാവ്

Published : 14th November 2017 | Posted By: mi.ptk

അമൃത്സര്‍: ഹിന്ദു സംഘര്‍ഷ് സേന നേതാവ് വിപന്‍ ശര്‍മ്മയുടെ കൊലപാതകി താനാണെന്ന് വെളിപ്പെടുത്തി യുവാവ് രംഗത്ത്. സരജ് സിങ് മിന്റു എന്നയാളാണ് പ്രതി താനാണെന്ന് വെളിപ്പെടുത്തി ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടത്. പഞ്ചാബിലെ അമൃത്സര്‍ ബതാല റോഡില്‍ ഒക്ടോബര്‍ 30ന് വിപിന്‍ ശര്‍മയെ വെടിവച്ച് കൊലപ്പെടുത്തിയത് താനാണെന്നും ഇതിന് ഏതെങ്കിലും മതവുമായി ബന്ധമില്ലെന്നും മിന്റു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. തന്റെ സുഹൃത്തിന്റെ പിതാവിനെ കൊലപ്പെടുത്തിയതിലുള്ള പ്രതികാരമാണ് ഇത്തരമൊരു കൊലപാതകം ചെയ്യാന്‍ കാരണമെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്.
വിപിന്‍ ശര്‍മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മിന്റുവിനെയും ശുഭാം സിങ്, ധര്‍മ്മീന്ദര്‍ സിങ് എന്നിവരെയും പോലീസ് തിരയുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കൊലപാതകം ചെയ്തത് താനാണെന്ന് വെളിപ്പെടുത്തി മിന്റുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ ആധികാരികത സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മിന്റു തന്നെയാണോ ഈ അക്കൗണ്ട് ഉപയോഗിക്കുന്നത് അതോ മറ്റാരെങ്കിലും അത് ദുരുപയോഗം ചെയ്യുകയാണോ എന്നും പോലീസ് സംശയിക്കുന്നുണ്ട്.
ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിന്റെ വാര്‍ഷികാഘോഷങ്ങള്‍ക്കെതിരെ വിമര്‍ശനമുന്നയിച്ചതിന്  ശേഷം താന്‍ കൊല്ലപ്പെടുമെന്ന്  വിപന്‍ ഭയന്നിരുന്നതായാണ് പോലീസിന് ലഭിച്ച വിവരം. ഇക്കാര്യം അദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും പോലീസിനോട് പറഞ്ഞിരുന്നു. വിപന്‍ നേരിട്ട് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നതായും സൂചനയുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss