|    Oct 21 Sun, 2018 1:22 pm
FLASH NEWS
Home   >  National   >  

ഹിന്ദുവിനും മുസല്‍മാനുമിടയില്‍ അതിര്‍വരമ്പു വരയ്ക്കരുതെന്ന് ബംഗാള്‍ ഹൈക്കോടതി

Published : 20th September 2017 | Posted By: shadina sdna


കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നിലപാടിന് തിരിച്ചടി. മുഹറം ദിനത്തില്‍ ദുര്‍ഗാഷ്ടമി ആഘോഷങ്ങള്‍ നടത്തരുതെന്ന് മമത നിര്‍ദേശിച്ചിരുന്നു. ഇതിനെതിരേയാണ് ഹൈക്കോടതി വിമര്‍ശനമുന്നയിച്ചത്. ക്രമസമാധാനം തകരും എന്ന കാരണത്താല്‍ മതാചാരങ്ങള്‍ പാലിക്കാനുള്ള വ്യക്തിയുടെ അവകാശത്തെ ഇല്ലാതാക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹിന്ദുവും മുസല്‍മാനും സൗഹൃദത്തോടെ ജീവിക്കട്ടെ, അവര്‍ക്കിടയില്‍ അതിര് വയ്ക്കരുതെന്നും ആക്ടിങ് ചീഫ് ജസ്റ്റിസ് രാകേഷ് തിവാരി വ്യക്തമാക്കി. ഓരോരുത്തരും ജീവിക്കുന്ന സമൂഹത്തിന്റെ ആചാരങ്ങള്‍ അനുഷ്ടിക്കാന്‍ ഓരോ വ്യക്തിക്കും അവകാശമുണ്ട്. അതിന് മുകളില്‍ സര്‍ക്കാരിന് ഒരു തരത്തിലുള്ള നിയന്ത്രണം ഏര്‍പ്പെടുത്താനും പറ്റില്ലെന്ന് ഹൈക്കോടതി പറഞ്ഞു. ഒക്ടോബര്‍ ഒന്നിനാണ് മുഹറം ആഘോഷിക്കുന്നത്. സെപ്തംബര്‍ 30 രാത്രിയോടെ മുഹറവുമായി ബന്ധപ്പെട്ട പ്രാര്‍ത്ഥനകളും ചടങ്ങുകളും ആരംഭിക്കും. അതിനാല്‍ ദുര്‍ഗ്ഗാ പൂജയോട് അനുബന്ധിച്ചുള്ള വിഗ്രഹ നിമഞ്ജനം 30ന് വൈകുന്നേരം ആറ് മണിയോടെ താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കണമെന്നും മുഹറം ചടങ്ങുകള്‍ക്ക് ശേഷം ഒക്ടോബര്‍ 2ന് പൂജ ആഘോഷങ്ങള്‍ പുനരാരംഭിക്കാമെന്നും മമത അറിയിച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss