|    Dec 13 Thu, 2018 4:38 am
FLASH NEWS
Home   >  National   >  

ഹിന്ദുയുവതിയുമായി സൗഹൃദം; മുസ്‌ലിം യുവാവിനെ ഹിന്ദുത്വര്‍ തല്ലിച്ചതച്ചു

Published : 26th May 2018 | Posted By: mtp rafeek


കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ഹിന്ദുയുവതിയുമായി സൗഹൃദം പങ്കിട്ടതിന് സംഘപരിവാര പ്രവര്‍ത്തകര്‍ മുസ്‌ലിം യുവാവിനെ ക്രൂരമായി തല്ലിച്ചതച്ചു. അക്രമികള്‍ റെക്കോഡ് ചെയ്ത വീഡിയോയില്‍ യുവാവിനെ ചോദ്യം ചെയ്ത ശേഷം മര്‍ദിക്കുന്ന രംഗങ്ങള്‍ കാണാം.
വെള്ളിയാഴ്ചയാണ് യുവാവ് തന്റെ സുഹൃത്തായ ഹിന്ദുയുവതിയെ കാണാന്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിയത്. അതേ പ്രദേശത്ത് താമസിക്കുന്ന അക്രമികള്‍ യുവാവിനെ പിന്തുടര്‍ന്നെത്തുകയായിരുന്നു. വീഡിയോയില്‍ ഇവര്‍ യുവാവിനോട് യുവതിയെക്കുറിച്ചും അവര്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ചോദ്യം ചെയ്യുന്നത് കാണാം.

യുവാവിന്റെ പ്രതികരണം അക്രമികളെ കൂടുതല്‍ രോഷാകുലരാക്കി. നീ ഇതിന് അനുഭവിക്കേണ്ടി വരുമെന്ന് പറഞ്ഞായിരുന്നു മര്‍ദനം. ഒന്നുകില്‍ നിന്നെ കൊല്ലും അല്ലെങ്കില്‍ മതംമാറ്റും എന്നും അക്രമികള്‍ ആക്രോശിക്കുന്നുണ്ട്. ആള്‍ക്കൂട്ടം കുറഞ്ഞ സ്ഥലത്തേക്ക് മാറാം എന്ന് പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്.

കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡില്‍ സമാനമായ രീതിയില്‍ അക്രമിക്കപ്പെട്ട മുസ്‌ലിം യുവാവിനെ ഒരു സിഖ് പോലിസ് രക്ഷിക്കുന്ന വീഡിയോ വൈറലായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss