|    Oct 23 Tue, 2018 9:43 pm
FLASH NEWS
Home   >  National   >  

ഹിന്ദുമത നേതാക്കള്‍ ദലിതരോടുള്ള സമീപനം മാറ്റിയില്ലെങ്കില്‍ ബുദ്ധമതം സ്വീകരിക്കും:മായാവതി

Published : 24th September 2017 | Posted By: mi.ptk

ഉത്തര്‍പ്രദേശ്: ദലിതരോടുള്ള സമീപനത്തില്‍ ഹിന്ദുമത നേതാക്കള്‍ മാറ്റം വരുത്തിയില്ലെങ്കില്‍ ബുദ്ധമതം സ്വീകരിക്കുമെന്ന് ബി എസ് പി നേതാവ് മായാവതി. ഗുജറാത്തിലെ വഡോദരയില്‍ സംസാരിക്കവെയാണ് മായാവതി ഈ പ്രസ്താവന നടത്തിയത്. ദലിതരോടുള്ള സമീപനത്തില്‍ മാറ്റം വരുത്താന്‍ ഹിന്ദുമത നേതാക്കള്‍ ഉദ്ദേശിക്കുന്നില്ലെങ്കില്‍ അനുയായികള്‍ക്കൊപ്പം കൂട്ടത്തോടെ ബുദ്ധമതം സ്വീകരിക്കുമെന്ന് മായാവതി പറഞ്ഞു.
ബിജെപിയുടെ  ഭരണത്തില്‍ ദലിതരുടെ ജീവിതം ബുദ്ധിമുട്ടിലായിരിക്കുകയാണെന്നും ദലിതരുടെ വോട്ട് കിട്ടാന്‍ അംബേദ്കറുടെ പേരില്‍ മോദി നാടകം കളിക്കുകയാണെന്നും മായാവതി ആരോപിച്ചു. ദലിത് നേതാക്കളെ തൊഴിലാളികളായി മാത്രമാണ് ആര്‍എസ്എസ് കാണുന്നത്. അത് പ്രധാനമന്ത്രിയായാലും മുഖ്യമന്ത്രിയായാലും ഈ സമീപനത്തില്‍ മാറ്റമില്ലെന്നും അവര്‍ ആരോപിച്ചു.
1917 സെപ്റ്റംബര്‍ 23ന് വഡോദരയിലെ ജോലി ഉപേക്ഷിച്ച് അംബേദ്ക്കര്‍ പോകാന്‍ കാരണം തുടര്‍ച്ചയായി ജാതിഅധിക്ഷേപം നേരിട്ടത് കൊണ്ടായിരുന്നെന്നും മായാവതി പറഞ്ഞു. ഗുജറാത്തിലെ ഉനയും രോഹിത് വെമുലയുമെല്ലാം ബിജെപി ദലിതരെ കൈകാര്യം ചെയ്തതിന്റെ ഉദാഹരണങ്ങളാണെന്നും മായവതി കൂട്ടിച്ചേര്‍ത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss