|    Jul 21 Sat, 2018 7:23 pm
FLASH NEWS
Home   >  National   >  

ഹിന്ദുമതം ഉപേക്ഷിക്കുമെന്ന് 49 കുടുംബങ്ങള്‍

Published : 22nd May 2017 | Posted By: shins

ലക്‌നോ: സവര്‍ണരുമായുണ്ടായ സംഘര്‍ഷത്തിനിടെ ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ പോലീസ് കാട്ടിയ വിവേചനത്തില്‍ മനംനൊന്ത് ദളിത് കുടുംബങ്ങള്‍ ഹിന്ദുമതം ഉപേക്ഷിക്കുന്നു. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ അലിഗഡ് ജില്ലയിലെ ദളിത് കുടുംബങ്ങളാണ് ഹിന്ദുമതം ഉപേക്ഷിച്ച് ഇസ്‌ലാം സ്വീകരിക്കാനൊരുങ്ങുന്നത്. പോലീസ് ഏകപക്ഷീയമായി പെരുമാറുന്നെന്ന് ഇവര്‍ വ്യക്തമാക്കുന്നു. 49 കുടുംബങ്ങളാണ് ഹിന്ദുമതം വിടുമെന്ന് മുന്നറിയിപ്പ് നല്‍കുന്നത്. ഉയര്‍ന്ന ജാതിക്കാരായ താക്കൂര്‍ വിഭാഗവും താഴ്ന്ന വിഭാഗക്കാരുമായി അഴുക്കുചാല്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് ഉടലെടുത്ത തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. സംഘര്‍ഷത്തെത്തുടര്‍ന്ന് പോലീസ് 11 പേരെ അസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ സംഘര്‍ഷത്തിന് കാരണക്കാരായ താക്കൂര്‍ വിഭാഗക്കാരനെ പോലീസ് അറസ്‌ററ് ചെയ്തില്ലെന്നാണ് ഇവര്‍ ആരോപിക്കുന്നത്.

 

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss