|    Jul 23 Mon, 2018 10:54 am
FLASH NEWS

ഹിന്ദുത്വ രാഷ്ട്രീയത്തെ എതിര്‍ക്കുന്നവരെ ഫാഷിസം ഉന്മൂലനം ചെയ്യുന്നു: വടക്കേടത്ത്

Published : 16th September 2017 | Posted By: fsq

 

തൃശൂര്‍: ഹിന്ദുത്വ രാഷ്ട്രീയത്തെയും ആ പ്രത്യശാസ്ത്രത്തെയും എതിര്‍ക്കുന്നവരെ ഫാഷിസം ഉന്മൂലനം ചെയ്യുന്നുവെന്ന് സാഹിത്യ അക്കാദമി മുന്‍ വൈസ് പ്രസിഡന്റ് ബാലചന്ദ്രന്‍ വടക്കേടത്ത്. ശത്രുവാണെന്ന് വരുത്തി തീര്‍ത്തശേഷം ഉന്മൂലനം ചെയ്യുകയാണ്. ഗൗരീ ലങ്കേഷും കള്‍ബുര്‍ഗിയും പന്‍സാരെയുമടക്കമുളളവര്‍ ഈ ഉന്മൂലന സിദ്ധാന്തത്തിന്റെ ഇരകളാണെന്നും വടക്കേടത്ത് പറഞ്ഞു. തനിമ കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ നടന്ന ഈദ്-ഓണം സാംസ്‌ക്കാരിക സുഹൃദ് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൗരന്റെ മൗലികാവകാശത്തെയാണ് ചോദ്യം ചെയ്യുന്നത്. തങ്ങളുടെ അഭിപ്രായം ശക്തമായി പ്രകടിപ്പിക്കേണ്ടവരാണ് എഴുത്തുകാര്‍. അല്ലാതെ മൃത്യുഞ്ജയ ഹോമം നടത്തേണ്ടവരല്ല. രാജ്യത്ത് ഹിന്ദു കോളനിവല്‍ക്കരണമാണ് നടക്കുന്നത്. ഭരണകൂടമാണ് രാജ്യത്തെ കോളനീകരിക്കുന്നതെന്നതാണ് ജനാധിപത്യം നേരിടുന്ന വെല്ലുവിളി. നവകോളനീകരണത്തിന്റെ ഇരയാണ് ഗൗരിയെന്നും അദ്ദേഹം പറഞ്ഞു. ‘തനിമ’ സംസ്ഥാന പ്രസിഡന്റ് ആദം അയൂബ് അധ്യക്ഷത വഹിച്ചു. ജില്ലാ രക്ഷാധികാരി എ.എ. ആദം മുഖ്യപ്രഭാഷണം നടത്തി. കെ.വി. ഗണേഷ്, അഡ്വ. ആര്‍.കെ. ആശ, റഷീദ് പാറക്കല്‍, സൈനബ് ചാവക്കാട് സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss