|    Jan 18 Wed, 2017 7:26 pm
FLASH NEWS

ഹിന്ദുത്വ ഫാഷിസത്തിന്റെ ഭീകരത തുറന്നുകാട്ടി ഫ്‌ളോട്ടുകള്‍: പരിഹാസമെയ്ത് ഡിജിറ്റല്‍ ഇന്ത്യ; ഓര്‍മപ്പെടുത്തലായി ദാദ്രി

Published : 2nd October 2016 | Posted By: SMR

കോഴിക്കോട്:  ദാദ്രിയിലെ അഖ്‌ലാഖിന്റെ ദാരുണമായ അന്ത്യം ചിത്രീകരിച്ച ഫ്‌ളോട്ട് പോപുലര്‍ ഫ്രണ്ട് മഹാസമ്മേളന റാലിയിലെ വേദനാജനകമായ കാഴ്ചയായി.
കാഴ്ചക്കാരന് ഒരിക്കല്‍ക്കൂടി നോക്കാനാകുമായിരുന്നില്ല ആ നിശ്ചലദൃശ്യം. അണിനിരന്ന എല്ലാ ഫ്‌ളോട്ടുകളും ജനങ്ങള്‍ക്ക് വ്യക്തമായ സന്ദേശവും മുന്നറിയിപ്പും നല്‍കിയെന്നത് റാലിയുടെ വന്‍വിജയം തന്നെയായിരുന്നു. ഒരു ഫ്രിഡ്ജില്‍ മനുഷ്യന്റെ തല. ആ വീട്ടിന്റെ ചവിട്ടു പടിയില്‍ ഒരു മൃതദേഹം- അടിക്കുറിപ്പാവശ്യമില്ലാത്ത സംഘപരിവാര ഭീകരത.
ജാര്‍ഖണ്ഡില്‍ പശുവിന്റെ പേരില്‍ രണ്ട് പേരെ തല്ലിക്കൊന്ന് കെട്ടിത്തൂക്കിയ ഹിന്ദുത്വ ഭീകരതയില്‍ ലോകത്തിന് മുമ്പില്‍ ഭാരതത്തിന്റെ യശസ്സ് താഴ്ന്നു പോയ സംഭവം അതീവ തന്മയത്തത്തോടെ നിശ്ചലദൃശ്യത്തില്‍ ഇടംനേടി. രാജ്യത്ത് യോഗ അടിച്ചേല്‍പ്പിക്കുന്ന മോദി സര്‍ക്കാരിന്റെ നടപടിക്ക് പിന്നിലെ വര്‍ഗീയ അജണ്ടയായിരുന്നു മറ്റൊരു ദൃശ്യം. കേരളത്തിലടക്കം അധികാര മുഖ്യധാരയില്‍ ഇടം നേടാന്‍ ബിജെപി ക്രൈസ്തവ സഹകരണം തേടി കോഴിക്കോട് ദേശീയ പ്രവര്‍ത്തക സമിതി നടത്തിയ പാശ്ചാതലത്തില്‍ മോദിയുടെ കരംഗ്രഹിക്കാനും കൂടിക്കാഴ്ച നടത്താനും മല്‍സരിച്ചവരെ ഹിന്ദ്വുത്വ ഭീകരതയെ കുറിച്ച് ഓര്‍മപ്പെടുത്താനുതുകുന്നതായിരുന്നു ക്രിസ്ത്യന്‍ മിഷനറി ഗ്രഹാംസ്‌റ്റെയിന്‍സിന്റെയും മകന്റെയും ദാരുണ ദുരന്തം പുനരാവിഷ്‌കരിച്ച ദൃശ്യം. മിഷനറി പ്രവര്‍ത്തനത്തിനിടെ ഹിന്ദ്വത്വര്‍ ചുട്ടുകൊന്ന ഗ്രഹാംസ്‌റ്റെയിന്‍സിനെ പലരും സൗകര്യപൂര്‍വം മറന്നു തുടങ്ങുമ്പോഴാണ് പോപുലര്‍ ഫ്രണ്ട് റാലിയില്‍ ആ ദുരന്തം നൊമ്പരമുണര്‍ത്തുന്ന കാഴ്ചയായി പുനരാവിഷ്‌കരിക്കപ്പെട്ടത്.
നരേന്ദ്ര മോദിയുടെ കീഴില്‍ ഇന്ത്യ തിളങ്ങുന്നുവെന്ന കെട്ടുകഥകളെ തീക്ഷ്ണമായ പരിഹാസത്തോടെ പൊളിച്ചടുക്കുന്ന ദൃശ്യങ്ങളും റാലിയില്‍ ഇടം നേടി. ഒഡീഷയില്‍ ആംബുലന്‍സിന് പണമില്ലാതെ സ്വന്തം പ്രിയതമയുടെ മൃതദേഹവുമായി കിലോമീറ്ററോളം നടന്നു പോവുന്ന യുവാവിന്റെ ചിത്രത്തിന് ഡിജിറ്റല്‍ ഇന്ത്യ എന്ന തീക്ഷ്ണ പരിഹാസത്തിന്റെ അടിക്കുറിപ്പ് ഏറെ അന്വര്‍ത്ഥമായി.  വേദനയും യാഥാര്‍ഥ്യബോധവും ഒരേസമയം ബോധ്യപ്പെടുത്തിയാണ് പോപുലര്‍ ഫ്രണ്ട് മഹാജന സമ്മേളന റാലിയിലെ ഓരോ ഫ്‌ളോട്ടുകളും കാഴ്ചക്കാരുടെ മുന്നിലൂടെ കടന്നുപോയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 43 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക