|    Jan 20 Fri, 2017 1:00 am
FLASH NEWS

ഹിന്ദുത്വ ജിന്നിനെ കുപ്പിയിലടയ്ക്കാന്‍ മോഡിയ്ക്ക് മാത്രമേ കഴിയൂ : കസൂരി

Published : 20th October 2015 | Posted By: G.A.G

ഇസ്ലാമാബാദ് : ഹിന്ദുത്വ ജിന്നിനെ കുപ്പിയിലടയ്ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയ്ക്ക്് മാത്രമേ കഴിയൂ എന്ന് പാകിസ്താന്‍ മുന്‍ വിദേശകാര്യമന്ത്രി ഖുര്‍ഷിദ് മഹമൂദ് കസൂരി. ഹിന്ദുത്വമെന്നത്് വിശ്വാസവുമായി ബന്ധപ്പെട്ട വലതുപക്ഷ തത്വശാസ്ത്രമാണെന്നും കസൂരി പറഞ്ഞതായി പാകിസ്താനിലെ ജിയോ ടിവി റിപോര്‍ട്ട് ചെയ്തു.

കസൂരിയുടെ ‘നെയ്ദര്‍ എ ഹോക്, നോര്‍ എ ഡവ്’ എന്ന പുസ്തകം പ്രകാശനം ചെയ്തതിന്റെ പേരില്‍ മുന്‍ ബിജെപി നേതാവ് സുധീന്ദ്ര കുല്‍ക്കര്‍ണിയുടെ മേല്‍ ശിവസേന കരിയോയില്‍ പ്രയോഗിച്ചിരുന്നു.  പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് തലവനുമായി ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ബി.സി.സി.ഐ പ്രസിഡന്റിന്റെ ഓഫീസില്‍ നടക്കാനിരുന്ന ചര്‍ച്ചകള്‍ ശിവസേന പ്രവര്‍ത്തകര്‍ അലങ്കോലപ്പെടുത്തിയ സാഹചര്യത്തിലാണ് ഖുര്‍ഷിദ് മഹമൂദ് കസൂരിയുടെ പ്രതികരണം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 61 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക