|    Oct 19 Thu, 2017 7:32 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഹിന്ദുത്വ അതിക്രമങ്ങള്‍ക്കെതിരേ നിശ്ശബ്ദത : ക്രൈസ്തവ സഭാനേതൃത്വത്തിന്റെ നിലപാടിനെതിരേസാമൂഹിക പ്രവര്‍ത്തകരുടെ തുറന്ന കത്ത്‌

Published : 8th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: രാജ്യത്തെ ഹിന്ദുത്വ അതിക്രമങ്ങള്‍ക്കെതിരേ നിശ്ശബ്ദത പാലിക്കുന്ന ക്രിസ്ത്യന്‍ പള്ളികളുടെയും നേതാക്കളുടെയും നിലപാടിനെതിരേ ക്രിസ്ത്യന്‍ സാമൂഹിക പ്രവര്‍ത്തകരുടെ തുറന്ന കത്ത്. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 101 പേരാണ് തുറന്ന കത്തെഴുതിയിരിക്കുന്നത്. ക്രൈസ്തവ വിശ്വാസങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെ രാജ്യത്തെ അനീതിക്കും ദലിതുകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരായ അതിക്രമങ്ങള്‍ക്കുമെതിരേ ശബ്ദിക്കേണ്ട ക്രിസ്ത്യന്‍ സഭകള്‍ താല്‍ക്കാലിക ലാഭത്തിനായി നിശ്ശബ്ധത പാലിക്കുകയാണെന്ന് കത്ത് കുറ്റപ്പെടുത്തുന്നു. നാനാത്വത്തില്‍ ഏകത്വമുള്ള ജനാധിപത്യമെന്ന നിലയില്‍ നിന്നു രാജ്യം ഹിന്ദു രാഷ്ട്രത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്നത് ക്രിസ്ത്യാനികളെന്ന നിലയില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ടാക്കുന്നതാണെന്ന് കത്ത് പറയുന്നു. പശുവിന്റെ പേരിലുള്ള തല്ലിക്കൊല്ലല്‍, ഇരകള്‍ക്കെതിരേ കേസെടുക്കല്‍, മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിലുള്ള വിചാരണ, മാധ്യമങ്ങളുടെ നിശ്ശബ്ദത, വ്യാജവാര്‍ത്തകള്‍ തുടങ്ങി രാജ്യത്ത് നിരവധി അതിക്രമങ്ങള്‍ നടക്കുന്നു. 2014 മുതല്‍ 2016 വരെയുള്ള മൂന്നു വര്‍ഷത്തിനിടയില്‍ ക്രിസ്ത്യാനികള്‍ക്കെതിരേ മാത്രം 600ധികം അക്രമങ്ങള്‍ നടന്നു. സാമൂഹിക ബഹിഷ്‌കരണത്തിനുള്ള പ്രവണത വ്യാപകമായി. ശാരീരിക അക്രമങ്ങളും നടന്നു. നാഷനല്‍ ക്രൈം ബ്യൂറോ റെക്കോര്‍ഡ് പ്രകാരം 2014ല്‍ ദലിതുകള്‍ക്കെതിരേ 47,064 അതിക്രമങ്ങളുണ്ടായി. മുസ്‌ലിംകള്‍ക്കെതിരായ അതിക്രമം ഉച്ചസ്ഥായിയിലായി. അറിയപ്പെടാത്ത വ്യക്തികളല്ല, പാര്‍ലമെന്റ് അംഗങ്ങളെയും മന്ത്രിമാരെയും പോലുള്ള ആളുകളാണ് വെറുപ്പ് പ്രചരിപ്പിക്കുന്നത്.  നീതിയുടെയും സ്‌നേഹത്തിന്റെയും പക്ഷത്തു നില്‍ക്കാന്‍ ക്രിസ്ത്യന്‍ നേതാക്കളും തയ്യാറാകണം. ബൈബിള്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലുള്ള സാമൂഹിക ബാധ്യതകള്‍ നിര്‍വഹിക്കണം. അനീതിക്കെതിരേ ശബ്ദമുയര്‍ത്തണം. കത്ത് ആവശ്യപ്പെടുന്നു. ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ മുന്‍ അംഗം എ സി മിച്ചല്‍, ഓള്‍ ഇന്ത്യ കാത്തലിക് യൂനിയന്‍ സെക്രട്ടറി ജനറല്‍ എ ചിന്നപ്പന്‍, ഷില്ലോങ് കാത്തലിക് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബര്‍ണബാസ് നാങ്ബാഹ്, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സെഡറിക് പ്രകാശ്, ഡൊമിനിക് ഇമ്മാനുവല്‍ തുടങ്ങിയവരാണ് കത്തില്‍ ഒപ്പുവച്ചിരിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക