|    Dec 13 Thu, 2018 9:22 pm
FLASH NEWS
Home   >  National   >  

ഹിന്ദുത്വരുടെ ആക്രമണത്തില്‍ പലായനം ചെയ്ത മുസ്‌ലിംകള്‍ ഗ്രാമത്തിലേക്ക് മടങ്ങി

Published : 29th May 2018 | Posted By: mtp rafeek


റാഞ്ചി: ഹിന്ദുത്വരുടെ ആക്രമണത്തെ  തുടര്‍ന്ന് പലയാനം ചെയ്ത 20ഓളം മുസ്‌ലിം കുടുംബങ്ങള്‍ കോദര്‍മ ജില്ലാ ഭരണകൂടത്തിന്റെ ഉറപ്പിനെ തുടര്‍ന്ന് സ്വന്തം ഗ്രാമത്തിലേക്കു മടങ്ങിയെത്തി. ഗ്രാമത്തില്‍ ഞായറാഴ്ച ഇരു വിഭാഗങ്ങളുടെയും സമാധാന യോഗവും വിളിച്ചു കൂട്ടി.

വെള്ളിയാഴ്ച്ച രാതിയാണ് നോമ്പ് തുറന്നു കൊണ്ടിരിക്കേ സംഘപരിവാര സംഘടനകളുടെ നേതൃത്വത്തില്‍ നൂറു കണക്കിന് വരുന്ന ജനക്കൂട്ടം ജാര്‍ഖണ്ഡിലെ കോദര്‍മ ജില്ലയിലുള്ള കോല്‍ഗാര്‍മ മസ്ജിദിലേക്ക് ഇരച്ചു കയറുകയും ആളുകളെ തല്ലിച്ചതക്കുകയും ചെയ്തത്. വീടുകളിലുള്ള സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയും അക്രമം നന്നിരുന്നു. മസ്ജിദിന് കേട്പാട് വരുത്തിയ അക്രമികള്‍ ഖുര്‍ആന്‍ കത്തിക്കുകയും ചെയ്തു. മുസ്‌ലിംകള്‍ ഗ്രാമം വിട്ടില്ലെങ്കില്‍ സ്ത്രീകളെയും കുട്ടികളെയും ഉള്‍പ്പെടെ കൊല്ലുമെന്നായിരുന്നു സംഘപരിവാര ഗുണ്ടകളുടെ ഭീഷണി.

ഇതേ തുടര്‍ന്ന് ഭയചകിതരായ മുസ്‌ലിം കുടുംബങ്ങള്‍ രാത്രിയില്‍ തന്നെ വീട് വിട്ടോടി എട്ട് കിലോമീറ്റര്‍ അകലെയുള്ള ജില്ലാ കലക്ടറേറ്റില്‍ അഭയം തേടുകയായിരുന്നു. 250 വീടുകളുള്ള കൊദാര്‍മയില്‍ 20 മുസ്‌ലിം വീടുകള്‍ മാത്രമാണുള്ളത്. പ്രദേശത്ത് മസ്ജിദ് നിര്‍മിക്കുന്നതിനെതിരേ സംഘപരിവാര സംഘടനകള്‍ ദീര്‍ഘനാളായി പ്രചരണം നടത്തിവരുന്നുണ്ട്.  ജില്ലാ ഭരണകൂടത്തിന് പരാതി നല്‍കിയ കുടുംബങ്ങള്‍ ഒന്നുകില്‍ കുറ്റവാളികള്‍ക്കെതിരേ ന
ടപടി എടുക്കണമെന്നും അല്ലെങ്കില്‍ തങ്ങളെ മറ്റൊരു സ്ഥലത്ത് പുനരധിവസിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

ശനിയാഴ്ച്ച വൈകുന്നരേത്തോടെ അക്രമികളില്‍പ്പെട്ട നാല് പേരെ അറസ്റ്റ് ചെയ്‌തെങ്കിലും സംഘപരിവാര പ്രവര്‍ത്തകര്‍ പോലിസിനെ ആക്രമിച്ച് ബന്ദികളാക്കി അവരെ മോചിപ്പിച്ചിരുന്നു.  എന്നാല്‍, ഞായറാഴ്ച്ച സായുധ പോലിസിന്റെ വന്‍സംഘത്തെ തന്നെ ഗ്രാമത്തില്‍ വിന്യസിച്ചു. തുടര്‍ന്ന് സമാധാന യോഗം നടത്തുകയും മുസ്‌ലിം കുടുംബങ്ങള്‍ക്ക് സുരക്ഷ ഉറപ്പ് നല്‍കുകയും ചെയ്തതിനെ തുടര്‍ന്നാണ് അവര്‍ ഗ്രാമത്തിലേക്ക് മടങ്ങിയത്.

അതേ സമയം, ഇന്നലെ ബജ്‌റംഗ്ദളിന്റെ നേതൃത്വത്തില്‍ ഒരു സംഘം ജില്ലാ കലക്ടറുടെ ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തി. ജില്ലാ ഭരണകൂടം ഏകപക്ഷീയ നടപടി സ്വീകരിക്കുന്നു എന്നായിരുന്നു ആരോപണം.

കഴിഞ്ഞ മാസം ഇതേ കോദര്‍മ ജില്ലയില്‍ ബീഫ് കഴിച്ചുവെന്നാരോപിച്ച് മുസ്‌ലിംകളുടെ കല്യാണ പാര്‍ട്ടിയെ ഹിന്ദുത്വര്‍ ആക്രമിച്ചിരുന്നു. വധുവിന്റെ പിതാവിനെ മാരകമായി മുറിവേല്‍പ്പിക്കുകയും നിരവധി മുസ്‌ലിം വീടുകള്‍ തകര്‍ക്കുകയും ചെയ്തിരുന്നു.

ബിജെപി ഭരിക്കുന്ന ജാര്‍ഖണ്ഡില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ നിരവധി ആക്രമണങ്ങളാണ് മുസ്‌ലിംകള്‍ക്കെതിരേ നടന്നത്. പശുവിന്റെ പേരിലും മറ്റും ഒരു ഡസനിലേറെ മുസ്‌ലിംകളെയാണ് തല്ലിക്കൊന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss