|    Jan 24 Tue, 2017 2:45 pm
FLASH NEWS

ഹിന്ദുത്വദേശീയതയും ഇന്ത്യന്‍ ദേശീയതയും ഒത്തുപോവില്ല: രാം പുനിയാനി

Published : 23rd August 2016 | Posted By: SMR

KKD_gl_bimal_anusmaranam_ra

കോഴിക്കോട്: ഹിന്ദുത്വ ദേശീയതയും ഇന്ത്യന്‍ ദേശീയതയും ഒത്തുപോവില്ലെന്ന് സാമൂഹികപ്രവര്‍ത്തകനായ രാം പുനിയാനി. സംഘപരിവാരം ഉയര്‍ത്തിക്കാണിക്കുന്ന ഹിന്ദുത്വ ദേശീയത ഇന്ത്യന്‍ ദേശീയതയ്ക്ക് വിരുദ്ധമായിട്ടുള്ളതാണ്. ദലിതരെയും ന്യൂനപക്ഷങ്ങളെയും ദുരിതം അനുഭവിക്കുന്നവരെയും ഉ ള്‍പ്പെടെ എല്ലാവരെയും ഉള്‍ക്കൊള്ളാനാവുന്നതാണ് വിശാലമായ ഇന്ത്യന്‍ ദേശീയത. ഹിന്ദുത്വ ദേശീയതയാവട്ടെ സാമ്പത്തികമായി മുന്നാക്കംനില്‍ക്കുന്നവരെയും മധ്യവര്‍ഗവിഭാഗങ്ങളെയും മാത്രം ഉള്‍ക്കൊള്ളുന്നതാണ്. അതുകൊണ്ടുതന്നെ ഇവ രണ്ടും ഒത്തുപോവില്ല. സംഘപരിവാരം ഉയര്‍ത്തിക്കാണിക്കുന്ന ഹിന്ദുത്വ ദേശീയതയുടെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടുന്നവരെ ദേശദ്രോഹികളായി ചിത്രീകരിക്കാനാണു ശ്രമം നടക്കുന്നത്. കെ എസ് ബിമല്‍ അനുസ്മരണത്തിന്റെ ഭാഗമായി കോഴിക്കോട് ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച ‘ഇടതുപക്ഷം മാറുന്ന പാഠങ്ങള്‍’ എന്ന ചര്‍ച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദേശീയത എന്ന വികാരം ഉയര്‍ത്തിപ്പിടിക്കുന്നു എന്നു പറയുന്ന സംഘപരിവാരങ്ങള്‍ ഇന്ത്യന്‍ ദേശീയസമരത്തിനോ ദേശീയപ്രസ്ഥാനത്തിനോ വേണ്ടി ഒന്നും ചെയ്തവരല്ല. സ്വാതന്ത്ര്യസമരത്തെ വഞ്ചിച്ച ഇവര്‍ ബ്രിട്ടിഷുകാരെ സഹായിക്കുകയാണു ചെയ്തത്. ഇപ്പോള്‍ എല്ലാ അധികാരങ്ങളും മോദിയിലേക്ക് കേന്ദ്രീകരിക്കാനുള്ള ശ്രമമാണ് നടന്നുവരുന്നത്.
ഇന്ത്യന്‍  ജനാധിപത്യത്തിന്റെ നെടുംതൂണുകളായ സ്ഥാപനങ്ങളിലെല്ലാം അനര്‍ഹരായവരെ പ്രതിഷ്ഠിക്കുകയാണ്. പ ഠന-ഗവേഷണ സ്ഥാപനങ്ങളുടെ തലപ്പത്ത് അക്കാദമികമായി യോഗ്യതയില്ലാത്തവരെ, സംഘപരിവാരത്തിന്റെ ആശയപ്രചാരകരാണ് എന്ന ഒറ്റ യോഗ്യത മുന്‍നിര്‍ത്തി നിയമിച്ചുകൊണ്ടിരിക്കുകയാണ്. മുന്‍ സര്‍ക്കാരുകള്‍ കൊണ്ടുവന്ന ജനപക്ഷ നിയമങ്ങള്‍ മാറ്റിപ്പണിയാനുള്ള ശ്രമങ്ങളുമായാണ് മോദി സര്‍ക്കാര്‍ മുമ്പോട്ടുപോവുന്നതെന്നും രാം പുനിയാനി പറഞ്ഞു.
പ്രഫ. വി എസ് അനില്‍കുമാര്‍, ബിമല്‍ അനുസ്മരണം നടത്തി. രാഘവന്‍ പയ്യനാട്, ശരത് കേരളീയം, ഡോ. കെ എന്‍ അജോയ്കുമാര്‍, ഡോ. പ്രസാദ്, പി ജെ ബേബി, കെ പി ചന്ദ്രന്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 74 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക