|    Aug 24 Thu, 2017 1:10 am
FLASH NEWS

ഹിന്ദുത്വത്തിന്റെ ശൈലി ദേശീയതയല്ല; മന്ത്രി എ കെ ബാലന്‍

Published : 13th August 2017 | Posted By: fsq

 

വടകര: ഹിന്ദുത്വത്തിന്റെ ഏക ശൈലി ദേശീയതയല്ലെന്നും ബഹുസ്വരതയാണ് നാടിന്റെ മുഖമുദ്രയെന്നും സംസ്ഥാന സാംസ്‌കാരിക മന്ത്രി എകെ ബാലന്‍ പറഞ്ഞു. അബൂദബി ശക്തി അവാര്‍ഡ് വടകരയില്‍ വിതരണം ചെയ്യുകയായിരുന്നു മന്ത്രി. ഭരണഘടന ഉദ്‌ഘോഷിക്കുന്ന മതേതരത്വം സംരക്ഷിക്കാനാണ് ഊന്നല്‍ നല്‍കേണ്ടത്. നേരത്തെ ആര്‍എസ്എസ് വക്താവെന്ന് അറിയപ്പെട്ടിരുന്ന ചരിത്രകാരന്‍ ഡോ. എംജിഎസ് നാരായണന്‍ രാജ്യത്ത് രൂപപ്പെടുന്ന കൃത്രിമ ദേശീയതയെ കുറിച്ച് തുറന്ന് പറഞ്ഞിട്ടുണ്ട്. ഇത്തരമൊരു അഭിപ്രായത്തിന് ശേഷം താന്‍ എംജിഎസിനെ കണ്ടപ്പോള്‍ ഫലപ്രദമായി പ്രതികരിക്കാന്‍ കഴിയുന്ന പ്രതിപക്ഷം രാജ്യത്ത് ഇല്ലാത്ത അവസ്ഥയാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ സാംസ്‌കാരിക നായകന്‍മാര്‍ എഴുത്തിന്റെ ലോകത്തിനൊപ്പം ചുറ്റുപാടും നടക്കുന്ന അനീതികള്‍ക്കെതിരെ പ്രതികരിക്കാന്‍ തയ്യാറാവണം. അത്തരമൊരു മാതൃക കാണിച്ച മഹത്തായ വ്യക്തിത്വങ്ങളായിരുന്ന തായാട്ട് ശങ്കരന്‍, എംടി, സച്ചിദാനന്ദന്‍ തുടങ്ങിയവര്‍. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന എഴുത്തുകാര്‍ക്കാണ് ഇവിടെ അവാര്‍ഡ് ലഭിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മോദി ഭരണം വന്നതോടെ മേധാവിത്വം നടപ്പില്‍ വരുത്തുകയാണ്. ദേശീയതയും മതനിരപേക്ഷതയും കാത്തുസൂക്ഷിക്കുന്നതിനായി കേരളത്തിലെ സാംസ്‌കാരിക ലോകം മുന്നിട്ടറിങ്ങണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ചടങ്ങില്‍ അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ പി കരുണാകരന്‍ എംപി അധ്യക്ഷത വഹിച്ചു. വിവിധ മേഖലയിലുള്ള പത്തോളം പേര്‍ക്കാണ് അവാര്‍ഡ് നല്‍കിയത്. നഗരസഭ ചെയര്‍മാന്‍ കെ  ശ്രീധരന്‍ മുഖ്യപ്രഭാഷണം നടത്തി. എംഎല്‍എമാരായ സികെ നാണു, ഇകെ വിജയന്‍, സംഘാടകസമിതി കണ്‍വീനര്‍ പികെ ദിവാകരന്‍, എകെ മൂസ്സ, വിപി കൃഷ്ണ കുമാര്‍, സുരേഷ് പാടൂര്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക