|    Aug 19 Sat, 2017 12:41 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഹിന്ദുത്വത്തിനെതിരേ ആശയപ്രചാരണം കൂടുതല്‍ ശക്തമാക്കണം: പ്രകാശ് കാരാട്ട്

Published : 13th August 2017 | Posted By: fsq

 

തിരുവനന്തപുരം: ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ വളര്‍ച്ച തടയാന്‍ മതേതര ശക്തികള്‍ ആശയപ്രചാരണം സജീവമാക്കണമെന്ന്് സിപിഎം പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ഹിന്ദുത്വര്‍ക്ക് രാജ്യത്തിന്റെ പല കോണുകളിലും ശക്തമായ വേരോട്ടമുണ്ടാക്കാനായി. മുസ്്‌ലിം വിഭാഗമാണ് അവരുടെ പ്രധാന ശത്രുക്കള്‍. പൗരന്‍മാരുടെ ഭക്ഷണശീലങ്ങള്‍പോലും തീരുമാനിക്കുന്ന തരത്തിലേക്ക് അവര്‍ വളര്‍ന്നു. അപകടകരമായ ഈ സാഹചര്യം രാജ്യം തിരിച്ചറിയേണ്ടതുണ്ട്. നവ ഉദാരവല്‍ക്കരണ നയങ്ങള്‍ അതിവേഗം രാജ്യത്ത് നടപ്പാക്കുകയാണ് മോദി സര്‍ക്കാര്‍. ഹിന്ദുത്വമാണ് ഇതിനുള്ള മറ. എകെജി പഠനകേന്ദ്രവും ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിച്ച ‘ധനകാര്യ പരിഷ്‌കാരങ്ങളുടെ കാ ല്‍നൂറ്റാണ്ട്’ എന്ന വിഷയത്തി ല്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാല്‍നൂറ്റാണ്ടായി നടന്നുവരുന്ന സ്വകാര്യവല്‍ക്കരണം മോദി സര്‍ക്കാരിനു കീഴില്‍ അതിവേഗം മുന്നേറുകയാണ്. രാജ്യത്തെ പൊതുമേഖല മുഴുവനായും കോര്‍പറേറ്റ് കുത്തകകള്‍ക്ക് അടിയറവയ്ക്കുകയാണ് മോദി സര്‍ക്കാര്‍. പ്രതിരോധമേഖലയെ മൊത്തമായും അംബാനിമാര്‍ക്കും അദാനിമാര്‍ക്കുമായി കേന്ദ്രസര്‍ക്കാര്‍ തീറെഴുതി. ഈ സാഹചര്യത്തില്‍ എല്ലാവിധ ആശയവൈജാത്യങ്ങളും മാറ്റിവച്ച് ഒരുമിച്ച് ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരേ പോരാടേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക