|    Nov 23 Thu, 2017 9:08 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി അനുവദിക്കണമെന്ന് ഹരജി

Published : 1st November 2017 | Posted By: fsq

 

ന്യൂഡല്‍ഹി: രാജ്യത്തെ എട്ടു സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി അനുവദിക്കണമെന്നാവശ്യപ്പെട്ടു സുപ്രിംകോടതിയില്‍ പൊതുതാല്‍പര്യ ഹരജി. ഹിന്ദുമതവിശ്വാസികള്‍ ന്യൂനപക്ഷമായ ജമ്മുകശ്മീര്‍, പഞ്ചാബ്, മേഘാലയ, മിസോറാം, നാഗാലാന്‍ഡ്, അരുണാചല്‍പ്രദേശ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലും ലക്ഷദ്വീപിലും ഹിന്ദുക്കള്‍ക്ക് ന്യൂനപ—ക്ഷ പദവിയും അവരുടെ ന്യായമായ ആനുകൂല്യങ്ങളും അനുവദിക്കണമെന്നാണ് ഹരജിയില്‍ ആവശ്യപ്പെടുന്നത്.സുപ്രിംകോടതി അഭിഭാഷകനും ബിജെപി സംസ്ഥാന വക്താവുമായ അശ്വിനി കുമാര്‍ ഉപാധ്യായയാണ് ഹരജി നല്‍കിയിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക