|    Oct 19 Fri, 2018 1:30 am
FLASH NEWS
Home   >  Kerala   >  

ഹിന്ദുക്കളെ വിമര്‍ശിക്കുന്നവരുടെയും പശുമാംസം സൂക്ഷിക്കുന്നവരുടെയും മരണം ആഘോഷിക്കപ്പെടും:ശശികല

Published : 28th September 2017 | Posted By: mi.ptk

കോഴിക്കോട്: ഹിന്ദുക്കളെ വിമര്‍ശിക്കുന്നവരുടെയും പശുമാംസം കൈവശം വക്കുന്നവരുടെയും മരണം ആഘോഷിക്കപ്പെടുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികല. ഹിന്ദു ഐക്യവേദി കോഴിക്കോട് ജില്ലാ കമ്മിറ്റി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കവെയാണ് ശശികലയുടെ വിദ്വേഷ പ്രസംഗം. ഗൗരി ലങ്കേഷ് കൊല്ലപ്പട്ടപ്പോള്‍ പ്രതിഷേധവുമായി എത്തിയവര്‍ ത്രിപുരയില്‍ ശാന്തനു ഭൗമിക് കൊല്ലപ്പെട്ടപ്പോള്‍ മൗനം പാലിക്കുകയായിരുന്നുവെന്നും ശശികല ആരോപിച്ചു.
ഹാദിയ വിഷയത്തില്‍ കോടതിക്കെതിരെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് നടത്തിയ പ്രസ്താവന വേങ്ങര തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണെന്നും ശശികല പറഞ്ഞു. വ്യത്യസ്ത മതത്തില്‍പെട്ടവര്‍ വിവാഹിതരായാല്‍ തങ്ങളുടെ മതാചാരങ്ങള്‍ ഇരുവരും തുടര്‍ന്ന് പോകട്ടെയെന്നും ശശികല കൂട്ടിച്ചേര്‍ത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss