|    Jan 19 Thu, 2017 2:22 pm
FLASH NEWS

ഹിന്ദിയില്‍ പ്രസംഗിച്ച് ഗുലാം അലിക്ക് ചെന്നിത്തലയുടെ ആദരം

Published : 15th January 2016 | Posted By: SMR

തിരുവനന്തപുരം: ഹിന്ദിയില്‍ പ്രസംഗിച്ച് ഗസല്‍ ചക്രവര്‍ത്തി ഗുലാം അലിക്ക് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ആദരം. ചെന്നിത്തലയുടെ പ്രസംഗം ഗുലാം അലി താല്‍പര്യപൂര്‍വം ശ്രദ്ധിക്കുകയായിരുന്നു.
അങ്ങയുടെ സംഗീതത്തിനും സംസ്ഥാനത്തിന്റെ ക്ഷണം സ്വീകരിച്ചതിനും വളരെ നന്ദി. ഇത് കേരളത്തിന് അഭിമാന മുഹൂര്‍ത്തമാണ്. കേരളത്തിലെ ജനങ്ങള്‍ അസഹിഷ്ണുതയുടെ എതിര്‍പ്പുകള്‍ അവഗണിച്ച് അങ്ങയെ സ്വാഗതം ചെയ്യുകയാണ്. ഇത് സംസ്ഥാനത്തിന്റെ മതനിരപേക്ഷതയുടെ വിജയമാണ്. അങ്ങയുടെ സംഗീതത്തെ കേരളവും രാജ്യവും നെഞ്ചിലേറ്റുകയാണെന്നും ചെന്നിത്തല പറഞ്ഞു. ഗുലാം അലിയെയും സഹഗായകന്‍ പണ്ഡിറ്റ് വിശ്വനാഥനെയും പൊന്നാട അണിയിച്ച് ആദരിച്ച ശേഷമായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രസംഗം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 51 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക