|    Aug 17 Fri, 2018 5:42 am

ഹിദായത്തുല്‍ ഇസ്‌ലാം മസ്ജിദ് ഉദ്ഘാടനം ചെയ്തു

Published : 1st June 2017 | Posted By: fsq

 

കങ്ങഴ: ചാരംപറമ്പില്‍ പുനര്‍നിര്‍മിച്ച ഹിദായത്തുല്‍ ഇസ്‌ലാം മസ്ജിദിന്റെ ഉദ്ഘാടനം കങ്ങഴ പുതൂര്‍പള്ളി ചീഫ് ഇമാം ടി എ ജമാലുദ്ദീന്‍ മൗലവി അല്‍ഖാസിമി നിര്‍വഹിച്ചു. കാഞ്ഞാര്‍ ഹുസൈന്‍ മൗലാന ദുആക്ക് നേതൃത്വം നല്‍കി. പൊതുസമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. ഹിദായത്തുല്‍ ഇസ്‌ലാം മസ്ജിദ് പ്രസിഡന്റ് വി എം പരീദ് റാവുത്തര്‍ വലിയപറമ്പില്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബി പ്രദീപ്, ജില്ലാ പഞ്ചായത്തംഗം അജിത് മുതിരമല, ബ്ലോക്ക് പഞ്ചായത്ത് അംഗം സുരേഷ് കെ ഗോപാല്‍, മെംബര്‍ ടി എം നസീര്‍, പുതൂര്‍പള്ളി പ്രസിഡന്റ് കെ അബ്ദുല്‍റഹ്മാന്‍ റാവുത്തര്‍, സെക്രട്ടറി നാസറുദ്ദീന്‍, അബ്ദുല്‍ കരിം താഴത്തേടത്ത്, ഷാജഹാന്‍ മൗലവി, ഷാഹുല്‍ ഹമീദ്, അഡ്വ. ബി മധുസുധനക്കുറുപ്പ്, ഫാദര്‍ പോള്‍ എബ്രഹാം ഇടത്തറ, അബ്ദുല്‍ റസാഖ് മൗലവി, സഫറുല്ലാ മൗലവി, അബ്ദുല്‍കരിം കൊച്ചുതുണ്ടിയില്‍, പി കെ ഹമീദ് റാവുത്തര്‍, ജലീല്‍ മൗലവി അല്‍ഹസനി, ഷൈജു ഹസന്‍ സംസാരിച്ചു. ടി എ ജമാലുദ്ദീന്‍ മൗലവി അല്‍ഖാസിമി മുഖ്യപ്രഭാഷണം നടത്തി. മസ്ജിദ് നിര്‍മാണ കമ്മിറ്റിയംഗം നാസര്‍ കങ്ങഴ, സെക്രട്ടറി കെ യു ഇസ്മായില്‍, പിടിഎ പ്രസിഡന്റ് മുഹമ്മദ് റാഫി വലിയപറമ്പില്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss